സോഷ്യല്‍ മീഡിയയില്‍ സെലിബ്രിറ്റികള്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ സാധാരണഗതിയില്‍ പല കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. എങ്കിലും ഇത്തരം കുസൃതി കലര്‍ന്ന ചിത്രങ്ങള്‍ ആരാധകരെ സംബന്ധിച്ച് ഒരുപാട് സന്തോഷമുണ്ടാക്കുന്നതാണ്
ബോളിവുഡില്‍ ഇടക്കാലത്ത് ഗോസിപ്പുകളില്‍ ( Bollywood Industry ) നിറഞ്ഞുനിന്നൊരു നടിയായിരുന്നു കിം ശര്‍മ്മ ( Kim Sharma ) . 'മൊഹബ്ബത്തേന്‍' എന്ന ഹിറ്റ് ചിത്രത്തിലെ വേഷത്തിലൂടെയാണ് കിം പ്രേക്ഷകര്‍ക്ക് ഏറെയും സുപരിചിതയായത്. 2000 മുതല്‍ തുടങ്ങിയ സിനിമാ കരിയറില്‍ 2016 വരെ നിരവധി ചിത്രങ്ങളില്‍ കിം അഭിനയിച്ചു.ഇടയ്ക്ക് ഇടവേളകളും വന്നിരുന്നു.
ഇതിനിടെ വിവാഹമോചനവും പ്രണയവുമെല്ലാം പലപ്പോഴും കിമ്മിനെ വിവാദങ്ങളില്‍ നിര്‍ത്തി. വ്യവസായിയായ അലി പഞ്ജാനി ആയിരുന്നു കിമ്മിന്റെ ഭര്‍ത്താവ്. ഇരുവര്‍ക്കും കുട്ടികളൊന്നുമില്ല. ഇതിന് ശേഷം നടന്‍ ഹര്‍ഷ്വര്‍ധന്‍ റാണെയുമായി കിം പ്രണയത്തിലായി.
ഇതും വാര്‍ത്തകളില്‍ ഏറെ ഇടം നേടിയിരുന്നു. ഇതിനെല്ലാം ശേഷം മുന്‍ ടെന്നിസ് താരം ലിയാണ്ടര്‍ പേസുമായി കിം പ്രണയബന്ധത്തിലാവുകയായിരുന്നു. ആദ്യഘട്ടങ്ങളില്‍ ഇരുവരും ബന്ധം അംഗീകരിച്ചിരുന്നില്ലെങ്കിലും പിന്നീട് പരസ്യമാക്കുകയായിരുന്നു.
നാല്‍പത്തിരണ്ടുകാരിയായ കിം ഇപ്പോള്‍ സിനിമകളില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്. തന്റെ വ്യക്തി വിശേഷങ്ങളെല്ലാം ഇവര്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇതിനോടൊപ്പം തന്നെ ഒരു ഭക്ഷണപ്രേമി കൂടിയായ കിം അത്തരം ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമിലും മറ്റും പങ്കുവയ്ക്കാറുണ്ട്.
കഴിഞ്ഞ ദിവസം കിം പങ്കുവച്ചൊരു ചിത്രം ഏറെ രസകരമാണ്. നമ്മളില്‍ ഭൂരിഭാഗം പേരും ചെറുപ്പകാലത്ത് ചെയ്തിട്ടുള്ളൊരു പ്രവര്‍ത്തി തന്നെയാണ് കിമ്മും ചെയ്തിരിക്കുന്നത്. പാല്‍ കുടിക്കുമ്പോള്‍ അത് ചുണ്ടിന് മുകളില്‍ ഒരു മീശയെന്നോണം നീളത്തില്‍ പറ്റിപ്പിടിച്ചിരിക്കാറില്ലേ?
പിന്നീടിത് കഴുകിക്കളയാതെ ഏറെ നേരം വയസായവരെ പോലെ നരച്ച മീശയാണെന്നും പറഞ്ഞ് കളിക്കാറില്ലേ? ഇക്കാര്യമാണ് തന്റെ രസകരമായ ചിത്രത്തിലൂടെ കിം ഓര്‍മ്മിപ്പിക്കുന്നത്. ഏത് പ്രായത്തിലും നമ്മുടെ ഉള്ളിലൊരു കുട്ടിയുണ്ടെന്നും, ആ കുട്ടിയെ സന്തോഷിപ്പിക്കുന്നത് അത്രയും മധുരമുള്ള പ്രവര്‍ത്തിയാണെന്നും ഈ ചിത്രത്തിലൂടെ കിം ഓര്‍മ്മിപ്പിക്കുന്നു.
സോഷ്യല്‍ മീഡിയയില്‍ സെലിബ്രിറ്റികള്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ സാധാരണഗതിയില്‍ പല കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. എങ്കിലും ഇത്തരം കുസൃതി കലര്‍ന്ന ചിത്രങ്ങള്‍ ആരാധകരെ സംബന്ധിച്ച് ഒരുപാട് സന്തോഷമുണ്ടാക്കുന്നതാണ്.
കിം ആണെങ്കില്‍, നല്ലൊരു 'ഫുഡീ' ആണെന്നാണ് ആരാധകരുടെ വാദം. ഇടയ്ക്കിടെ കൊതിപ്പിക്കുന്ന ഭക്ഷണചിത്രങ്ങള്‍ കിം പങ്കുവയ്ക്കാറുണ്ട്. ഇതിനെല്ലാം ഭക്ഷണപ്രിയരായ ആരാധകര്‍ നിറയെ കമന്റുകള്‍ നല്‍കാറുമുണ്ട്. ഏതായാലും നിസാരമായ ഒരു ചിത്രത്തിലൂടെ മനസിലേക്ക് കുട്ടിക്കാലത്തെ കൊണ്ടുവന്ന കിമ്മിനോട് നിരവധി പേരാണ് കമന്റുകളിലൂടെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നത്.
Also Read:- എന്തുകൊണ്ട് 'ചിക്കന്‍ 65'ന് ആ പേര്? സത്യകഥ ഇതാണ്...
തൊഴിലില്ലായ്മയും പട്ടിണിയും ദാരിദ്ര്യവുമെല്ലാം ഇന്നും ഇന്ത്യയുടെ ശാപമായി തുടരുന്നുണ്ട്. തെരുവില്‍ ഉറങ്ങുന്ന എത്രയോ മനുഷ്യര്‍ ഒരു നേരത്തെ ഭക്ഷണത്തിന് മറ്റ് മാര്‍ഗങ്ങളൊന്നുമില്ലാതെ ആള്‍ക്കൂട്ടത്തിന് മുന്നിലേക്ക് കൈ നീട്ടി വരുന്നവര്‍ എല്ലാം നോവ് പകരുന്ന കാഴ്ചയാണ് നമുക്ക്, അല്ലേ?... Read More..
