ഒരു പഴയ കെട്ടിടം, ഇത് വീടാണോ മറ്റെന്തെങ്കിലും തരത്തിലുള്ള കെട്ടിടങ്ങളാണോ എന്നതൊന്നും വ്യക്തമല്ല. ഇതിനകത്തെ പഴകിയൊരു സീലിംഗ് ഫാനില്‍ കെട്ടുപിണഞ്ഞിരിക്കുകയാണ് രാജവെമ്പാല.

ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ എത്ര വ്യത്യസ്തമായ വീഡിയോകളാണ് നാം കാണാറ്, അല്ലേ? ഇവയില്‍ മൃഗങ്ങളുമായും ജീവികളുമായുമെല്ലാം ബന്ധമുള്ള വീഡിയോകള്‍ പെട്ടെന്നുതന്നെ ശ്രദ്ധ നേടാറുണ്ട്. പലപ്പോഴും നമുക്ക് നേരിട്ട് കാണാനോ അനുഭവിക്കാനോ സാധിക്കാത്തവ എന്ന നിലയിലാകാം ഇങ്ങനെയുള്ള വീഡിയോകള്‍ക്ക് കാഴ്ചക്കാരെ ഏറെ ലഭിക്കാറ്.

ഇപ്പോഴിതാ ഇത്തരത്തിലൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. ഇതില്‍ പക്ഷേ ശ്രദ്ധാകേന്ദ്രമായിരിക്കുന്നത് ഉഗ്രനൊരു രാജവെമ്പാലയാണ്. 

എവിടെയാണ് ഇത് സംഭവിച്ചതെന്നോ ആരാണ് വീഡിയോ പകര്‍ത്തിയതെന്നോ എന്താണ് പിന്നിടുണ്ടായതെന്നോ ഒന്നും വ്യക്തമല്ല. പക്ഷേ അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയ്ക്ക് ദശലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ലഭിച്ചിരിക്കുന്നത്. 

ഒരു പഴയ കെട്ടിടം, ഇത് വീടാണോ മറ്റെന്തെങ്കിലും തരത്തിലുള്ള കെട്ടിടങ്ങളാണോ എന്നതൊന്നും വ്യക്തമല്ല. ഇതിനകത്തെ പഴകിയൊരു സീലിംഗ് ഫാനില്‍ കെട്ടുപിണഞ്ഞിരിക്കുകയാണ് രാജവെമ്പാല. ഫാൻ ചെറിയ സ്പീഡില്‍ കറങ്ങുന്നുണ്ട്. പഴയ കെട്ടിടമാണെങ്കിലവും ആളുകള്‍ താമസിക്കുന്ന മുറി തന്നെ ആണിതെന്നാണ് കാഴ്ചയില്‍ വ്യക്തമാകുന്നത്.

അതിനാല്‍ തന്നെ ഇത് ഏറെ അപകടകരമാണെന്നും ശ്രദ്ധിക്കണമെന്നുമെല്ലാം നിരവധി കമന്‍റുകള്‍ വീഡിയോയ്ക്ക് കിട്ടിയിട്ടുണ്ട്. വളരെയധികം ഭയപ്പെടേണ്ട ഇനത്തില്‍ പെടുന്ന പാമ്പാണ് രാജവെമ്പാല. കടി കിട്ടിയാല്‍ ഏറെക്കുറെ മരണം ഉറപ്പിക്കാം. അത്രയും ഭയങ്കരൻ. രാജവെമ്പാലയുടെ ഒരൊറ്റ കടിയില്‍ 20 പേരെ കൊല്ലാനുള്ള 'ന്യൂറോടോക്സിൻ' അടങ്ങിയിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്. ഒരാനയെ വരെ കൊല്ലാൻ കഴിയും വിധത്തിലുള്ള അത്രയും വിഷം. 

എന്തായാലും വൈറലായ വീഡിയോ കണ്ടുനോക്കൂ...

View post on Instagram

നേരത്തെ മലേഷ്യയില്‍ നിന്നുള്ള ഇത്തരത്തിലൊരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഒരു വീടിന്‍റെ മേല്‍ക്കൂരയില്‍ നിന്ന് മൂന്ന് കൂറ്റൻ പാമ്പുകള്‍ ചാടിവീഴുന്നതായിരുന്നു വീഡ‍ിയോയുടെ ഉള്ളടക്കം. 

Also Read:- 'പിടഞ്ഞുപിടഞ്ഞ് മരിച്ചു'; നൈട്രജൻ ഗ്യാസ് എങ്ങനെയാണ് മനുഷ്യനെ കൊല്ലുന്നത്?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo