യാത്രക്കിടെ ഒരു യുവതിയുടെ കാറിന്റെ ഗ്ലവ് ബോക്സിൽ നിന്ന് പുറത്തുവന്ന പാമ്പിന്‍റെ ഭയപ്പെടുത്തുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡിലൂടെ കാറിൽ തനിച്ച് സഞ്ചരിക്കുകയായിരുന്ന യുവതിയാണ് കാറിനുള്ളിൽ വിഷപ്പാമ്പിനെ കണ്ടത്. 

വാഹനത്തിന്റെ മുൻഭാഗത്തുള്ള ഗ്ലവ് ബോക്സിനുള്ളിൽ പതുങ്ങിയിരുന്നത്  ഉഗ്രവിഷമുള്ള റെഡ് ബെല്ലീഡ് വിഭാഗത്തിലുള്ള പാമ്പാണ്. യുവതി വാഹനമോടിക്കിന്നതിനിടെയാണ്  ഗ്ലവ് ബോക്സിനുള്ളിൽ നിന്നും പാമ്പ് പുറത്തേക്കിറങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. 

ഉടനെ തന്നെ യുവതി കാര്‍ അടുത്തുള്ള ഫാർമസിക്ക് സമീപത്തേക്ക് നീക്കി നിർത്തി, അതിൽ നിന്നും പുറത്തിറങ്ങി. വാഹനം നിർത്തിയ ശേഷവും പാമ്പ് പുറത്തിറങ്ങിയില്ല. തുടര്‍ന്ന് യുവതി ആൻഡ്രൂസ് സ്നേക്ക് റിമൂവൽ എന്ന സ്ഥാപനത്തിന്റെ ഉടമയായ ആൻഡ്രൂസ് സ്മെഡ്‌ലെയുടെ  സഹായം തേടുകയായിരുന്നു.

 

 

ആൻഡ്രൂസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ്  ഗ്ലവ് ബോക്സിനുള്ളിലെ താരം ഉഗ്രവിഷമുള്ള റെഡ് ബെല്ലീഡ് സ്നേക്കാണെന്ന് തിരിച്ചറിഞ്ഞത്. വയറിന്റെ അടിഭാഗത്ത് ഭാഗത്ത് ചുവപ്പുനിറവും ബാക്കി ശരീരഭാഗം മുഴുവൻ കറുപ്പ് നിറത്തിലുമുള്ള  പാമ്പാണിത്. ആൻഡ്രൂസ് ഗ്ലവ്  ബോക്സിനുള്ളിൽ നിന്നും പാമ്പിനെ നീക്കം ചെയ്യുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളുലൂടെ പ്രചരിക്കുന്നത്. 

Also Read: ഇണയില്ലാതെ 15 വര്‍ഷങ്ങള്‍; പക്ഷേ 62-ാം വയസില്‍ പെരുമ്പാമ്പിട്ടത് ഏഴുമുട്ടകള്‍!