Asianet News MalayalamAsianet News Malayalam

ഇതാ പിടിച്ചോ 'സ്‌മൈല്‍'; ചിരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന കുഞ്ഞിപ്പൂച്ച....

ഭംഗിയുള്ള പൂച്ചക്കുഞ്ഞുങ്ങളുടേയും പട്ടിക്കുഞ്ഞുങ്ങളുടേയുമെല്ലാം ചിത്രങ്ങള്‍ക്കും വീഡിയോയ്ക്കുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ആരാധകരേറെയാണ്. ഇവരുടെ ചിരിയും കളിയുമെല്ലാം കാണുന്നത് പലപ്പോഴും  നമ്മുടെ മോശം മാനസികാവസ്ഥയെ മറികടക്കാന്‍ സഹായിക്കാറുമുണ്ട്, അല്ലേ?

kittens adorable smile for the camera goes viral
Author
New Mexico, First Published Nov 1, 2019, 1:48 PM IST

ഭംഗിയുള്ള പൂച്ചക്കുഞ്ഞുങ്ങളുടേയും പട്ടിക്കുഞ്ഞുങ്ങളുടേയുമെല്ലാം ചിത്രങ്ങള്‍ക്കും വീഡിയോയ്ക്കുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ആരാധകരേറെയാണ്. ഇവരുടെ ചിരിയും കളിയുമെല്ലാം കാണുന്നത് പലപ്പോഴും  നമ്മുടെ മോശം മാനസികാവസ്ഥയെ മറികടക്കാന്‍ സഹായിക്കാറുമുണ്ട്, അല്ലേ?

അത്തരത്തിലൊരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ലോകം കീഴടക്കിയിരിക്കുന്നത്. ഫോട്ടോ എടുക്കുമ്പോള്‍ പുഞ്ചിരിച്ചും, നാക്ക് പുറത്തേക്കിട്ടുമെല്ലാം ഉഷാറായി പോസ് ചെയ്യുന്ന കുഞ്ഞിപ്പൂച്ച. ഒന്നല്ല, ഇങ്ങനെ മൂന്ന് പൂച്ചക്കുഞ്ഞുങ്ങളുടെ ചിത്രങ്ങളാണ് ലോറെന്‍ ബോട്ട്‌സ് എന്ന ന്യൂ മെക്‌സിക്കന്‍ യുവതി തന്റെ ഫേസ്ബുക്ക് വാളിലൂടെ പങ്കുവച്ചിരിക്കുന്നത്. 

 

ബ്ലോസം, ബബിള്‍സ്, ബട്ടര്‍കപ്പ് എന്നിങ്ങനെയാണ് ലോറന്റെ പൂച്ചക്കുട്ടികളുടെ പേര്. മൂവരുടേയും ചിത്രങ്ങള്‍ ഇടയ്ക്കിടെ ലോറെന്‍ പങ്കുവയ്ക്കാറുണ്ട്.

 

ലോറെന്റെ പാര്‍ട്ണറായ ഗാരിയാണ് ഇത്തവണ ഫോട്ടോഗ്രാഫര്‍. ചുവന്ന റോയല്‍ കസേരയുടെ കയ്യില്‍ കയറിയിരുന്ന് പുഞ്ചിരിച്ച് 'എലഗന്റ്' ആയി പോസ് ചെയ്യുന്ന പൂച്ചയ്ക്കാണ് ആരാധകരേറെയും. 

 

പോസ്റ്റ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അറുപതിനായിരത്തിലധികം പ്രതികരണങ്ങള്‍ നേടി. എഴുപതിനായിരത്തിലധികം പേര്‍ ഇത് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios