പൂച്ചക്കുട്ടിയ്ക്ക് പാൽ കൊടുക്കുന്ന ഒരു തെരുവ് നായയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. നൈജീരിയയിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ളതാണ് വീഡിയോ. റോയിട്ടേഴ്‌സിന്റെ ട്വിറ്റര്‍ പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. 

32 സെക്കന്റാണ് വിഡിയോയുടെ ദൈര്‍ഘ്യം. നിരവധി പേര്‍ ഈ ദൃശ്യങ്ങള്‍ മൈബൈലില്‍ പകര്‍ത്തുന്നതും വീഡിയോയില്‍ കാണാം. പൂച്ചക്കുട്ടി പാൽ കുടിക്കുമ്പോള്‍ വളരെ ശാന്തമായി കിടക്കുകയാണ് നായ. ഇത് വളരെ അപൂർവമായ കാഴ്ചയാണെന്നാണ് വീഡിയോയ്ക്ക് താഴേ ചിലർ കമന്റ് ചെയ്തിരിക്കുന്നത്. 

ഇപ്പോൾ തന്നെ 2000ത്തിലധികം ലെെക്കുകളാണ് വീഡിയോയ്ക്ക് കിട്ടിയിരിക്കുന്നത്. ഒരു അമ്മയുടെ സ്നേഹം എന്നാണ് മറ്റ് ചിലർ വീഡിയോയ്ക്ക് താഴേ കമന്റ് ചെയ്തിരിക്കുന്നത്.