കഴിക്കാന്‍ എന്തെങ്കിലും ഭക്ഷണം മുന്നിലെത്തിയാല്‍ മതി, ഉടന്‍ യുനി പുഞ്ചിരി തൂകാന്‍ തുടങ്ങും. അത്രയും വലിയ ഭക്ഷണപ്രേമിയാണ് യുനി. ഐസ്‌ക്രീമോ, ന്യൂഡില്‍സോ, സോസേജോ എന്തുമാകട്ടെ തനിക്കാണെന്ന് മനസിലായാല്‍ മതി. ആ നിമിഷം യുനിയുടെ മുഖത്ത് ആരെയും മയക്കുന്ന ചിരി വിടരും

ഭക്ഷണമെന്നാല്‍ വിശപ്പിനുള്ള പരിഹാരം മാത്രമല്ല, നമുക്ക്. സന്തോഷം, വിനോദം, സ്‌നേഹം എന്നിങ്ങനെ പല തട്ടുകളിലാണ് നാം ഭക്ഷണത്തെ കാണുന്നത്. ലോക്ഡൗണ്‍ കാലത്ത് തന്നെ, വിരസതയേയും വിഷാദത്തേയും മറികടക്കാന്‍ മിക്കവരും ഏറ്റവുമധികം ആശ്രയിച്ചത് ഭക്ഷണത്തെയാണ്. 

മനുഷ്യര്‍ക്ക് മാത്രമല്ല, മൃഗങ്ങള്‍ക്കും ഭക്ഷണമെന്നാല്‍ അത് സന്തോഷം തന്നെയാണ്. ഇന്‍സ്റ്റഗ്രാമില്‍ താരമായ 'യുനി' എന്ന പട്ടിക്കുഞ്ഞിന്റെ ചിത്രങ്ങള്‍ കണ്ടാല്‍ ഇത് സത്യമാണെന്ന് മനസിലാകും. 

View post on Instagram


ടോക്കിയോവില്‍ നിന്നുള്ള, മാസങ്ങള്‍ മാത്രം പ്രായമുള്ള യുനി, തന്റെ മനോഹരമായ പുഞ്ചിരിയൊന്ന് കൊണ്ട് മാത്രമാണ് ഇത്രയധികം ജനശ്രദ്ധ നേടിയത്. 

View post on Instagram

കഴിക്കാന്‍ എന്തെങ്കിലും ഭക്ഷണം മുന്നിലെത്തിയാല്‍ മതി, ഉടന്‍ യുനി പുഞ്ചിരി തൂകാന്‍ തുടങ്ങും. അത്രയും വലിയ ഭക്ഷണപ്രേമിയാണ് യുനി. ഐസ്‌ക്രീമോ, ന്യൂഡില്‍സോ, സോസേജോ എന്തുമാകട്ടെ തനിക്കാണെന്ന് മനസിലായാല്‍ മതി. ആ നിമിഷം യുനിയുടെ മുഖത്ത് ആരെയും മയക്കുന്ന ചിരി വിടരും. 

View post on Instagram


ലക്ഷക്കണക്കിന് ആരാധകരാണ് യുനിക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്. കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവരെ യുനിയുടെ ആരാധകരുടെ ലിസ്റ്റിലുണ്ട് എന്നതും ശ്രദ്ധേയമാണ്. 

Also Read:- സ്കേറ്റ്ബോർഡിൽ റോഡിലൂടെ സഞ്ചരിക്കുന്ന നായ; വീഡിയോ കണ്ടത് ലക്ഷങ്ങള്‍...