നിലവാരമില്ലാത്ത കോസ്ട്യൂം നൽകിയെന്ന് ആരോപിച്ച് ഷോയിൽ പങ്കെടുക്കാൻ എത്തിയവർ പ്രതിഷേധം തുടങ്ങുകയായിരുന്നു. പ്രതിഷേധം കനത്തതോടെ പൊലീസും സ്ഥലത്തെത്തി

കോഴിക്കോട്: കോഴിക്കോട് ഫാഷൻ ഷോക്കിടെ അനിഷ്ട സംഭവങ്ങൾ. പങ്കെടുക്കാൻ വന്നവരും സംഘാടകരും തമ്മിൽ തുടങ്ങിയ തർക്കം പിന്നീട് വലിയ പ്രതിഷേധത്തിലും പൊലീസ് ഇടപെടലിലുമാണ് കലാശിച്ചത്. പണം വാങ്ങി ആളുകളെ പരിപാടിയിൽ പങ്കെടുപ്പിക്കുന്ന ഫാഷൻ ഷോയ്ക്കിടെയായിരുന്നു പങ്കെടുക്കാൻ എത്തിയവർ പ്രതിഷേധം ഉയർത്തിയത്.

ഒന്നല്ല, രണ്ട് ചക്രവാതച്ചുഴി; പെരുമഴ എത്തും! ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം, കേരളത്തിൽ 3 നാൾ അതിശക്ത മഴ സാധ്യത

നിലവാരമില്ലാത്ത കോസ്ട്യൂം നൽകിയെന്ന് ആരോപിച്ച് ഷോയിൽ പങ്കെടുക്കാൻ എത്തിയവർ പ്രതിഷേധം തുടങ്ങുകയായിരുന്നു. പ്രതിഷേധം കനത്തതോടെ പൊലീസും സ്ഥലത്തെത്തി. പ്രതിഷേധക്കാർക്ക് പറയാനുള്ളതെല്ലാം കേട്ട ശേഷം പൊലീസ് ഇടപെട്ട് ഫാഷൻ ഷോ നിർത്തിവയ്പ്പിച്ചു. ശേഷം ഷോ ഡയറക്ടർ പ്രശോഭ് കൈലാസിനെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. കോഴിക്കോട് സരോവരത്താണ് ഫാഷൻ ഷോക്കിടെ അനിഷ്ട സംഭവങ്ങൾ ഉണ്ടായത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

വിവാദ ഫാഷൻ ഷോയുടെ കൂടുതൽ വിവരങ്ങൾ

സരോവരം ട്രേഡ് സെന്‍ററിലാണ് ഫാഷന്‍ റേയ്സ് എന്ന പേരില്‍ ഫാഷന്‍ ഷോ സംഘടിപ്പിച്ചത്. എന്‍ട്രി ഫീസായി ആറായിരം രൂപയാണ് പങ്കെടുക്കാനെത്തിയവർ നല്‍കിയിരുന്നത്. എന്നാൽ മതിയായ സൗകര്യം നൽകിയില്ലെന്ന പരാതി ഉയർത്തിയാണ് പങ്കെടുക്കാനെത്തിയവർ പ്രതിഷേധം ആരംഭിച്ചത്. സംഘാടകരുമായുള്ള തർക്കം പിന്നീട് വലിയ പ്രതിഷേധമായി മാറുകയായിരുന്നു. കോസ്റ്റ്യൂം ഏറെ വൈകിയാണ് പലര്‍ക്കും കിട്ടിയതെന്ന് പങ്കെടുക്കാനെത്തിയവർ പറഞ്ഞു. കിട്ടിയ വസ്ത്രങ്ങള്‍ക്ക് നിലവാരമില്ലെന്നും പങ്കെടുക്കാനെത്തിയവര്‍ ആരോപിച്ചു. പ്രതിഷേധം ശക്തമായതോടെയാണ് നടക്കാവ് പൊലീസ് സ്ഥലത്തെത്തിയത്. നിലവാരമില്ലാത്ത കോസ്റ്റ്യൂം നല്‍കിയെന്ന ആരോപണത്തിൽ ഉറച്ച് നിന്ന് പങ്കെടുക്കാനെത്തിയവർ പ്രതിഷേധം ശക്തമാക്കിയതോടെ സ്ഥലത്തെത്തിയ നടക്കാവ് പൊലീസ് സ്ഥലത്തെത്തി പരിപാടി നിര്‍ത്തി വെയ്പ്പിക്കുയായിരുന്നു. ശേഷം ഷോ ഡയറക്ടര്‍ പ്രശോഭ് കൈലാസിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വാഗ്ദാനം ചെയ്ത സൗകര്യം നല്‍കിയില്ലെന്ന പരാതി പങ്കെടുക്കാനെത്തിയവര്‍ പൊലീസിന് നൽകി. ഇതോടെ സംഘാടകര്‍ക്കെതിരെ നടക്കാവ് പൊലീസ് കേസ് എടുത്തു. പങ്കെടുക്കാനെത്തിയവര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നുവെന്നും മനഃപൂര്‍വ്വം ചിലര്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചതാണെന്നുമാണ് ഫാഷൻ ഷോ സംഘാടകരുടെ വിശദീകരണം.