ടൈഗറിനെ തോളിലേറ്റി നില്‍ക്കുന്ന കൃഷ്ണ ഷ്‌റോഫിന്‍റെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ബോളിവുഡ് നടന്‍ ജാക്കി ഷ്‌റോഫിന്റെ മകനും നടനുമായ ടൈഗര്‍ ഷ്‌റോഫ് ഒരു ഫിറ്റ്നസ് ഫ്രീക്ക് ആണെന്ന് എല്ലാവര്‍ക്കും അറിയാം. ശരീരസൗന്ദര്യത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാത്ത താരത്തിന്‍റെ വർക്കൗട്ട് വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

കഠിനാദ്ധ്വാനത്തിലൂടെ താരം നേടിയെടുത്ത ഫിറ്റ്‌നസിനെ കുറിച്ച് ആരാധകര്‍ പലപ്പോഴും ചര്‍ച്ച ചെയ്തിട്ടുമുണ്ട്. എന്നാല്‍ സഹോദരി കൃഷ്ണ ഷ്‌റോഫും ഫിറ്റ്നസില്‍ ഒട്ടും പുറകില്‍ അല്ലെന്ന് തെളിയിക്കുകയാണ് ഇവിടെ. ടൈഗറിനെ തോളിലേറ്റി നില്‍ക്കുന്ന കൃഷ്ണ ഷ്‌റോഫിന്റെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

View post on Instagram

28കാരിയായ കൃഷ്ണ തന്നെയാണ് ചിത്രങ്ങളും വീഡിയോകളും തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. മറ്റൊരു വീഡിയോയില്‍ സഹോദരിയുമായി ടൈഗര്‍ മാർഷൽ ആർട്സ് പരിശീലനം നടത്തുന്നതും കാണാം. 

View post on Instagram
View post on Instagram

Also Read: ട്രെന്‍ഡി ഷോര്‍ട്‌സില്‍ യുവതാരം; ഇത് പതിവാക്കിയോ എന്ന് ആരാധകര്‍...