Asianet News MalayalamAsianet News Malayalam

റെഡ് ജംസ്യൂട്ടില്‍ സൂപ്പര്‍ കൂള്‍ ലുക്കില്‍ കൃതി സനോന്‍; ചിത്രങ്ങള്‍ വൈറല്‍

ഇപ്പോഴിതാ താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രമായ  'ഭേഡിയ'യുടെ പ്രൊമോഷന് പങ്കെടുത്ത താരത്തിന്‍റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

Kriti Sanon in red jumpsuit during Bhediya promotions
Author
First Published Nov 19, 2022, 10:40 AM IST

ബോളിവുഡില്‍ അരങ്ങേറി വളരെ പെട്ടെന്ന് തന്നെ താരപദവിയിലേയ്ക്ക് ഉയര്‍ന്നുവന്ന നടിയാണ് കൃതി സനോന്‍. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരത്തിന് നിരവധി യുവ ആരാധകരുമുണ്ട്. ഹീറോപാണ്ടി എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറിയ കൃതി പിന്നീട് ദില്‍വാലെ, റാബ്ത, ബറേലി കി ബര്‍ഫി, ലൂക്ക ചുപ്പി, മിമി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. മോഡലിങ് വഴിയാണ് താരം സിനിമയില്‍ എത്തുന്നത്. മോഡലിങ് കരിയറിന്‍റെ തുടക്ക കാലത്ത് താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ചും വെല്ലുവിളികളെ കുറിച്ചുമെല്ലാം താരം തുറന്നു പറഞ്ഞിട്ടുണ്ട്. 

ഇപ്പോഴിതാ താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രമായ  'ഭേഡിയ'യുടെ പ്രൊമോഷന് പങ്കെടുത്ത കൃതിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. റെഡ് നിറത്തിലുള്ള ജംസ്യൂട്ടില്‍ സൂപ്പര്‍ കൂള്‍ ലുക്കിലാണ് കൃതി സനോന്‍ പ്രത്യക്ഷപ്പെട്ടത്. കൃതിയുടെ സ്റ്റൈലിസ്റ്റായ സുക്രിതി ആണ് ചിത്രങ്ങള്‍ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ചുവപ്പ് ജംസ്യൂട്ടില്‍ അതിസുന്ദരിയായിരിക്കുകയാണ് കൃതി. 1,01,041 രൂപയാണ്  ഈ ജംസ്യൂട്ടിന്‍റെ വില. 

 

ദുബൈയിലെ ബുര്‍ജ് ഖലീഫയില്‍ വച്ചായിരുന്നു ചിത്രത്തിന്‍റെ പ്രൊമോഷന്‍ പരിപാടി നടന്നത്. വരുണ്‍ ധവാൻ ആണ്  'ഭേഡിയ'യിലെ നായകന്‍. അമര്‍ കൗശിക് സംവിധാനം ചെയ്യുന്ന 'ഭേഡിയ'യുടെ ട്രെയ്ലറും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. 'ഭാസ്‍കര്‍' എന്ന കഥാപാത്രമായി വരുണ്‍ ധവാൻ അഭിനയിക്കുന്ന 'ഭേഡിയ'യിലെ 'അപ്‍ന ബന ലേ' എന്ന ഗാനത്തിന്റെ വീഡിയോയും വൈറലായിരുന്നു. 'ഡോ. അനിക' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ കൃതി സനോണ്‍ അഭിനയിക്കുന്നത്. ജിഷ്‍ണു ഭട്ടചാര്‍ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സച്ചിൻ- ജിഗാര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുക. ദീപക് ദൊബ്രിയാല്‍, അഭിഷേക് ബാനര്‍ജി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ദിനേശ് വിജനാണ് ജിയോ സ്റ്റുഡിയോസുമായി ചേര്‍ന്ന് 'ഭേഡിയ' എന്ന ചിത്രം നിര്‍മിക്കുന്നത്. ഹൊറര്‍- കോമഡി യുണിവേഴ്‍സില്‍ ദിനേശ് വിജന്റെ മൂന്നാം ചിത്രമായ 'ഭേഡിയ' ജിയോ സ്റ്റുഡിയോസാണ് വിതരണം ചെയ്യുന്നത്. 

Also Read: ഗീ പൊടി ഇഡ്ഡലിയും ബട്ടർ പൊടി ഇഡ്ഡലിയും; എന്‍റെ ഇഡ്ഡലി ഞാൻ തരില്ലെന്ന് പാര്‍വതി

Follow Us:
Download App:
  • android
  • ios