പുതിയ ബ്രാൻഡിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് കെയ്‌ലി ചിത്രങ്ങള്‍ ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചത്. രക്തം പൂശിയതിന് സമാനമായി ന​ഗ്നയായി ഇരിക്കുന്ന കെയ്‌ലിയെ ആണ് ചിത്രങ്ങളില്‍ കാണുന്നത്. 

അമേരിക്കന്‍ ടിവിതാരമായ കെയ്‌ലി ജെന്നര്‍ (kylie jenner) പങ്കുവച്ച ഫോട്ടോഷൂട്ട് (photoshoot) ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകുന്നത്. 'രക്ത'ത്തിൽ മുങ്ങി നില്‍ക്കുന്ന കെയ്‌ലിയുടെ ചിത്രങ്ങൾക്ക് (photos) കീഴെ നിരവധി പേരാണ് വിമർശനങ്ങളുമായെത്തുന്നത്. 

പുതിയ ബ്രാൻഡിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് കെയ്‌ലി ചിത്രങ്ങള്‍ ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചത്. രക്തം പൂശിയതിന് സമാനമായി ന​ഗ്നയായി ഇരിക്കുന്ന കെയ്‌ലിയെ ആണ് ചിത്രങ്ങളില്‍ കാണുന്നത്. 

View post on Instagram

ചുവപ്പ് നിറത്തിലുള്ള ചായം ശരീരത്തിൽ പൂശുകയായിരുന്നു കെയ്‌ലി. മുഖമൊഴികെ ബാക്കിയുള്ള ശരീരഭാ​ഗങ്ങളിൽ ഈ ചുവപ്പ് നിറം കാണാം. ചിത്രങ്ങൾ കാഴ്ചക്കാരെ അസ്വസ്ഥത ഉളവാക്കുന്നതാണ് എന്നാണ് നിരവധി പേർ കമന്റ് ചെയ്തത്. 

Also Read: റാംപിൽ ചുവടുവച്ച കരീനയ്ക്ക് നേരെ 'ബോഡി ഷെയിമിംഗ്'; പിന്തുണയുമായി ആരാധകര്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona