തന്റെ ചിത്രം ഒരു ആരാധകന്‍ നെഞ്ചില്‍ പച്ചകുത്തിയതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് ലക്ഷ്മി. നിരവധി ആരാധകരാണ് വിഡിയോയ്ക്ക് ലൈക്കുകളും കമന്റുകളുമായി എത്തുന്നത്. 

മലയാളത്തിന്റെ പ്രിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര (Lakshmi Nakshathra). കാലങ്ങളായി അവതാരകയായി സ്‌ക്രീനിലുണ്ടെങ്കിലും സ്റ്റാർ മാജിക്ക് ഷോയിലൂടെയാണ് ലക്ഷ്മി ശ്രദ്ധ നേടിയത്. ലക്ഷ്മി പോസ്റ്റ് ചെയ്യാറുള്ള വീഡിയോകളെല്ലാം തന്നെ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. 

ചിന്നുചേച്ചി എന്ന് ആരാധകർ വിളിക്കുന്ന ലക്ഷ്മിക്ക് ഒട്ടനവധി ഫാൻ പേജുകൾ ഉണ്ട്. അതുപോലെതന്നെ താരത്തിൻറെ യൂട്യൂബ് ചാനലും വളരെ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. ലക്ഷ്മിയുടെ പുതിയ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

 തന്റെ ചിത്രം ഒരു ആരാധകൻ നെഞ്ചിൽ പച്ചകുത്തിയതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് ലക്ഷ്മി. നിരവധി ആരാധകരാണ് വിഡിയോയ്ക്ക് ലൈക്കുകളും കമന്റുകളുമായി എത്തുന്നത്. 

View post on Instagram