ലക്ഷ്‍മി അഗര്‍വാളാണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട വ്യക്തി. ദീപിക പദുക്കോണ്‍ നായികയാകുന്ന പുതിയ സിനിമയായ 'ഛപാക്' ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മിയുടെ കഥയാണ് പറയുന്നത്. 

ലക്ഷ്‍മി അഗര്‍വാളാണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട വ്യക്തി. ദീപിക പദുക്കോണ്‍ നായികയാകുന്ന പുതിയ സിനിമയായ 'ഛപാക്' ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മിയുടെ കഥയാണ് പറയുന്നത്. സിനിമയുടെ പ്രെമോഷനുമായി ബന്ധപ്പെട്ട് ലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ സജ്ജീവമാണ്. 

ഇപ്പോഴിതാ സാരിയില്‍ മനോഹരിയായി നില്‍ക്കുന്ന ലക്ഷ്മിയുടെ ചിത്രവും ശ്രദ്ധ നേടുന്നു. ഛപാകിന്‍റെ ആദ്യ സ്ക്രീനിങിന് എത്തിയതാണ് ലക്ഷ്മി. റാണി പിങ്ക് നിറത്തിലുള്ള സില്‍ക്ക് സാരിയാണ് ലക്ഷ്മി ധരിച്ചത്. ലോക പ്രശസ്ത ഇന്ത്യൻ ഡിസൈനറായ സബ്യസാചി മുഖർജിയാണ് ഈ സാരി ചെയ്തത്.

View post on Instagram

ലോങ് സ്ലീവ് ബ്ലൌസാണ് 29കാരിയായ ലക്ഷ്മി ഇതിനോടൊപ്പം ധരിച്ചത്. ഹെവി ചോക്കര്‍ കൂടി ധരിച്ചപ്പോള്‍ ലക്ഷ്മി കൂടുതല്‍ മനോഹരിയായിരുന്നു. 

View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram