ഇല കൊണ്ടു തയ്യാറാക്കിയ പോലെ തോന്നിപ്പിക്കുന്നതാണ് ഈ ലീഫ് ബാഗ്. അദ്ദേഹം മുന്‍പ് തന്‍റെ സമ്മര്‍ കളക്ഷന്‍റെ ഭാഗമായി ഡിസൈന്‍ ചെയ്തതാണ് ഈ ലീഫ് ബാഗ്. 

നൂതനമായ ചിന്തകള്‍ കൊണ്ട് പലപ്പോഴും ഫാഷന്‍ ലോകം നമ്മെ അമ്പരപ്പിക്കാറുണ്ട്. 'പ്രകൃതിയിലേയ്ക്ക് മടങ്ങുക' എന്ന ആശയം ഫാഷന്‍സങ്കല്പങ്ങളെയും ഇന്ന് സ്വാധീനിക്കുന്നുണ്ട്. അത്തരത്തില്‍ ഒരു ചിന്തയില്‍ നിന്നാകാം ഫ്രഞ്ച് ഫാഷന്‍ ഡിസൈനറായ ജീന്‍ പോള്‍ ഗോള്‍ട്ടിയര്‍ ലീഫ് (ഇല) ബാഗുകള്‍ ഡിസൈന്‍ ചെയ്തത്. 

ഇല കൊണ്ടു തയ്യാറാക്കിയ പോലെ തോന്നിപ്പിക്കുന്നതാണ് ഈ ലീഫ് ബാഗ്. അദ്ദേഹം മുന്‍പ് തന്‍റെ സമ്മര്‍ കളക്ഷന്‍റെ ഭാഗമായി ഡിസൈന്‍ ചെയ്തതാണ് ഈ ലീഫ് ബാഗ്. എന്നാല്‍ ഇതിന്‍റെ ചിത്രങ്ങള്‍ വീണ്ടും സൈബര്‍ ലോകത്ത് പ്രചരിക്കുകയാണ്. റാംപ് വാക്ക് ചെയ്യുന്ന യുവതിയുടെ കയ്യിലുള്ള ലീഫ് ബാഗിന്‍റെയും പേഴ്സിന്‍റെയും ചിത്രങ്ങള്‍ ആരോ ട്വിറ്ററിലൂടെയാണ് പങ്കുവച്ചത്. 

Scroll to load tweet…

ചിത്രങ്ങള്‍ വൈറലായതിനെ തുടര്‍ന്ന് പ്രതികരണങ്ങളും ട്രോളുകളുമായി സൈബര്‍ ലോകം സംഭവം കളറാക്കുകയായിരുന്നു. 'ഇത് എന്താ ഭക്ഷണപ്പൊതിയാണോ', 'ഉള്ളില്‍ ഭക്ഷണം ഉണ്ടോ' തുടങ്ങിയ ചോദ്യങ്ങളാണ് നെറ്റിസണ്‍സ് ചോദിച്ചത്. കൂടാതെ ഇലയില്‍ പൊതിഞ്ഞ ഭക്ഷണത്തിന്‍റെ ചിത്രങ്ങളും പലരും പങ്കുവച്ചു. 

Scroll to load tweet…

Scroll to load tweet…

Also Read: ഗ്രീന്‍ ഡ്രസ്സില്‍ മനോഹരിയായി നേഹ കക്കര്‍; ചിത്രങ്ങള്‍ വൈറല്‍...