ഒട്ടേറെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയം നേടിയ നടിയാണ് ലെന. പുതിയ സിനിമയുടെ ഷൂട്ടിങ്ങിനായി ഇംഗ്ലണ്ടിലാണ് താരം ഇപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ ലെന തന്‍റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പുത്തന്‍ ടാറ്റൂവുമായി എത്തിയിരിക്കുകയാണ് താരം. 

കയ്യിന്‍റെ പകുതി സ്ലീവ് നിറഞ്ഞു നില്‍ക്കുന്നതാണ് ലെനയുടെ പുത്തന്‍ ടാറ്റൂ. ടാറ്റൂവിന്‍റെ വീഡിയോ ലെന തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. എട്ട് മണിക്കൂറോളം സമയമാണ് ടാറ്റൂ ചെയ്യാന്‍ വേണ്ടി എടുത്തത് എന്നും ലെന കുറിക്കുന്നു. 

ടാറ്റൂ പ്രേമിയായ ലെന ഇതിനുമുന്‍പും കയ്യില്‍ രണ്ട് ടാറ്റൂ ചെയ്തിട്ടുണ്ട്. ഇതോടെ കയ്യിന്‍റെ ഹാഫ് സ്ലീവ് മുഴുവന്‍ ടാറ്റൂ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വലിയ റോസാപ്പൂവിന് അടുത്തായി ചിത്രശലഭം നില്‍ക്കുന്ന രീതിയിലാണ് ടാറ്റൂ. ഒപ്യുലെന്‍റ് ഇങ്കിലെ ടോണി ഇവാന്‍സാണ് ലെനയുടെ ടാറ്റൂ ചെയ്തത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Lena Kumar (@lenasmagazine)

 

വീഡിയോ വൈറലായതോടെ ആരാധകര്‍ പ്രതികരണങ്ങളുമായി രംഗത്തെത്തുകയും ചെയ്തു. നിരവധി പേര്‍ കയ്യടിയുമായി എത്തിയപ്പോള്‍ ചിലര്‍ താരത്തെ വിമര്‍ശിക്കുകയും ചെയ്തു. ടാറ്റൂ കാരണം താരത്തിന്‍റെ അവസരങ്ങള്‍ നഷ്ടമാകുമോ എന്നും ചിലര്‍ ആശങ്ക പ്രകടിപ്പിച്ചു. 

Also Read: ശരീരം മുഴുവൻ ടാറ്റൂ ചെയ്ത് യുവതി; ചിലവാക്കിയത് 87 ലക്ഷം രൂപ!