ശരീരം മുഴുവൻ ടാറ്റൂ ചെയ്യാന്‍ യുവതി ചിലവാക്കിയത് 87 ലക്ഷം രൂപ.  'ഡ്രാഗണ്‍ ഗേള്‍' എന്നറിയപ്പെടുന്ന ആംബർ ബ്രിയന്ന ലൂക്ക് (25) ആണ് ശരീരം മുഴുവൻ പച്ചകുത്തിയത്. തലമുടിക്ക് നീല നിറമാണ് യുവതി നൽകിയിരിക്കുന്നത്. കൂടാതെ കൃഷ്ണമണിയുടെ നിറം മാറ്റാനുള്ള ശസ്ത്രക്രിയയും ഡ്രാഗണ്‍ ഗേള്‍ ചെയ്തിട്ടുണ്ട്.

കൃഷ്ണമണിയില്‍ മഷികുത്തിവച്ചു നിറം മാറ്റുന്ന അപകടകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം മൂന്നാഴ്ച്ചയാണ് ആംബറിന് കാഴ്ച നഷ്ടപ്പെട്ടത്. കൂടാതെ നാവിലും ശരീരത്തിന്റെ മറ്റ് പല ഭാഗത്തും 51 ലക്ഷം രൂപ ചിലവാക്കി ശസ്ത്രക്രിയയിലൂടെ രൂപമാറ്റം വരുത്തുകയും ചെയ്തു. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടയിൽ 600 ടാറ്റൂവാണ് യുവതി ചെയ്തിരിക്കുന്നത്. ഇതിനായി 36 ലക്ഷം രൂപയാണ് ആംബർ ചിലവാക്കിയത്. 

 

ഇന്‍സ്റ്റഗ്രാമില്‍ ധാരാളം ഫോളോവേഴ്സുള്ള മോഡല്‍ കൂടിയാണ് ഡ്രാഗണ്‍ ഗേള്‍. ഇപ്പോഴിതാ ആരാധകർക്ക് പുതിയ ഉപദേശം നൽകിയിരിക്കുകയാണ് ആംബർ. ''കുഞ്ഞുങ്ങളെ, ആരും മയക്കുമരുന്ന് ഉപയോഗിക്കരുത്. ലഹരി ഉപയോഗം നല്ല ഫലങ്ങളുണ്ടാക്കില്ല''എന്നാണ് ഉപദേശം.

2019ല്‍ ഓസ്‌ട്രേലിയയിലെ ആംബറിന്റെ വസതിയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കഞ്ചാവ് കണ്ടെത്തിയിരുന്നു. കോടതിയില്‍ കുറ്റം സമ്മതിച്ച ഡ്രാഗണ്‍ ഗേള്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. അതേസമയം, ഗുരുതരമായ കുറ്റമായതിനാല്‍ കടുത്ത ജയില്‍ ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദം.

 

എന്നാല്‍, കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാനുണ്ടെന്ന ഡ്രാഗണിന്റെ അഭിഭാഷകരുടെ അഭ്യര്‍ത്ഥന മാനിച്ച് കേസ് പരിഗണിക്കുന്നത് കോടതി ഫെബ്രുവരി 17ലേയ്ക്ക് മാറ്റി. കേസ് വിളിക്കുമ്പോഴെല്ലാം ഹാജരാവുന്നതിനാലും ജാമ്യ വ്യവസ്ഥകള്‍ പാലിക്കുന്നതിനാലും കോടതി ജാമ്യം നീട്ടിനല്‍കുകയും ചെയ്തു. തന്നെ ചതിച്ചത് ആരാണെന്നു അറിയാമെന്നും കേസ് നടക്കുന്നതിനാല്‍ സംസാരിക്കാന്‍ പരിമിതിയുണ്ടെന്നും ഡ്രാഗണ്‍ പറയുന്നു.
 

Also Read: തല മുതല്‍ കാല്‍ വരെ ടാറ്റൂ; യുവതി ചിലവാക്കിയത് 19 ലക്ഷം രൂപ !