വീടിന് മുന്നിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വീടിനുമുന്നിലെ ഇരുമ്പഴികള്‍ക്കുള്ളിലൂടെ കടന്നാണ് പുള്ളിപ്പുലി നായയ്ക്കു സമീപമെത്തിയത്.

രാത്രിയിൽ പതുങ്ങിയെത്തി വീടിനോടു ചേർന്ന് വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന വളർത്തു നായയെ കടിച്ചെടുത്ത് പോകുന്ന പുള്ളിപ്പുലിയുടെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മഹാരാഷ്ട്രയിലെ നാസിക്കിലെ ഭുസേ ഗ്രാമത്തിലാണ് സംഭവം നടന്നത്.

വീടിന് മുന്നിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വീടിനുമുന്നിലെ ഇരുമ്പഴികള്‍ക്കുള്ളിലൂടെ കടന്നാണ് പുള്ളിപ്പുലി നായയ്ക്കു സമീപമെത്തിയത്. പുലി തൊട്ടടുത്തത്തുന്നവരെയും നായ ഇത് അറിഞ്ഞിരുന്നില്ല. പുലി ആക്രമിച്ചതോടെ നായ കുതറിമാറാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. 

Scroll to load tweet…

നായയെയും കടിച്ചെടുത്ത് നടന്നുനീങ്ങുന്ന പുലിയെയും വീഡിയോയില്‍ വ്യക്തമാണ്. സമൂഹമാധ്യമങ്ങളിലൂടെ ഈ ദൃശ്യം ഇതിനോടകം തന്നെ ജനശ്രദ്ധ നേടിക്കഴിഞ്ഞു. എഎന്‍ഐയും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

Also Read: 'വിശന്നാല്‍' ആന ചിലപ്പോൾ ഹെൽമെറ്റും 'തിന്നും'; വൈറലായി വീഡിയോ...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona