വീടിന്റെ ഗേറ്റിനു സമീപം പുറത്തേക്ക് നോക്കി നിൽക്കുന്ന നായ പതിയെ ഗേറ്റിനു മുന്നിലേക്ക് നീങ്ങിയ ശേഷം പുലിയുടെ സാന്നിധ്യം മനസിലാക്കി പെടുന്നനെ ഓടി പോകുന്നത് വീഡിയോയിൽ വ്യക്തമാണ്.

വീടിന്റെ ഗേറ്റ് ചാടിക്കടന്ന് പുള്ളപ്പുലി വളർത്തുനായയെ കടിച്ചുകൊണ്ടുപോകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലാകുന്നു. ഗേറ്റിന് പുറത്ത് മറ്റ് നായകളുടെ കരച്ചിൽ കേട്ടാണ് ആക്രമണത്തിന് ഇരയായ നായ ഗേറ്റിനടുത്തേക്ക് പോകുന്നത്. 

വീടിന്റെ ഗേറ്റിനു സമീപം പുറത്തേക്ക് നോക്കി നിൽക്കുന്ന നായ പതിയെ ഗേറ്റിനു മുന്നിലേക്ക് നീങ്ങിയ ശേഷം പുലിയുടെ സാന്നിധ്യം മനസിലാക്കി പെടുന്നനെ ഓടി പോകുന്നത് വീഡിയോയിൽ വ്യക്തമാണ്. എന്നാൽ ഇത് കണ്ട് ഉടൻ തന്നെ മതിൽ ചാടി എത്തുന്ന പുള്ളിപ്പുലി നായയെയും കടിച്ചെടുത്ത് മതിൽ ചാടി പുറത്തേക്ക് പോകുകയായിരുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാൻ ട്വിറ്ററിൽ പങ്കുവച്ച വീഡിയോയാണ് വൈറലായത്.

ഇതിനോടകം തന്നെ 60,000ൽ അധികം ആളുകളാണ് ട്വിറ്ററിൽ മാത്രം വീഡിയോ കണ്ടിരിക്കുന്നത്. ചിലർക്ക് ഇത് അസാധാരണമായ കാഴ്ചയാണ്. എന്നാൽ മലയോര മേഖലകൾ ഉൾപ്പെടെ പല പ്രദേശങ്ങളിലും പുള്ളിപ്പുലി നായ്ക്കളെ വേട്ടയാടാറുണ്ട്. അതിനാൽ പ്രദേശവാസികൾ അവരുടെ വളർത്തുമൃഗങ്ങൾക്ക് മുകളിൽ ഇരുമ്പ് കോളർ സൂക്ഷിക്കുന്നു. ഇതാണ് അവരെ രക്ഷിക്കുന്നത്...- എന്നും പർവീൺ കസ്വാൻ കുറിച്ചു.

Scroll to load tweet…