Asianet News MalayalamAsianet News Malayalam

പുള്ളിപ്പുലിയില്‍ നിന്ന് കുഞ്ഞിനെ കാക്കുന്ന മുള്ളൻപന്നികള്‍; കിടിലൻ വീഡിയോ

കാട്ടില്‍ ജീവിക്കുന്ന മൃഗങ്ങളെല്ലാം തന്നെ കാട്ടിനകത്ത് തന്നെ ഇര തേടിയും വേട്ടയാടിയുമാണ് ജീവിക്കുന്നതെന്ന് നമുക്കറിയാം. ഇതേ രീതിയില്‍ മുള്ളൻ പന്നി കുഞ്ഞിനെ വേട്ടയാടി പിടിക്കാൻ ശ്രമിക്കുന്ന പുള്ളിപ്പുലിയെ ആണ് വീഡിയോയില്‍ കാണുന്നത്. രണ്ട് മുതിര്‍ന്ന മുള്ളൻ പന്നികള്‍ക്കൊപ്പമാണ് കുഞ്ഞൻ പന്നിയുള്ളത്. ഒരുപക്ഷേ കുഞ്ഞിന്‍റെ രക്ഷിതാക്കള്‍ തന്നെയാകാം ഇവര്‍.

leopard trying to catch porcupette but its parents resists
Author
First Published Jan 21, 2023, 10:27 PM IST

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ നിരവധി വീഡിയോകള്‍ നാം കാണാറുണ്ട്, അല്ലേ? ഇവയില്‍ മൃഗങ്ങളുമായോ ജീവികളുമായോ എല്ലാം ബന്ധപ്പെട്ട് വരുന്ന വീഡിയോകളാണെങ്കില്‍ ഇവയ്ക്ക് ഏറെ കാഴ്ച്ക്കാരെ ലഭിക്കാറുണ്ട്. പലപ്പോഴും മനുഷ്യര്‍ക്ക് നേരിട്ട് കണ്ട് അനുഭവിക്കാൻ സാധിക്കാത്ത ദൃശ്യങ്ങളാണ് എന്നതിനാല്‍ തന്നെയാണ് ഇവയ്ക്ക് ഇത്രയധികം കാഴ്ചക്കാരെ ലഭിക്കുന്നത്. 

സമാനമായ രീതിയില്‍ ശ്രദ്ധേയമാവുകയാണ് ഒരു കാട്ടില്‍ നിന്ന് പകര്‍ത്തപ്പെട്ട വീഡിയോ. ഇത് ആര്- എപ്പോള്‍- എവിടെ വച്ച് പകര്‍ത്തിയതാണെന്ന് വ്യക്തമല്ല. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (ഐഎഎസ്) ഓഫീസര്‍ സുപ്രിയ സാഹുവാണ് ഇപ്പോഴിത് ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. 

കാട്ടില്‍ ജീവിക്കുന്ന മൃഗങ്ങളെല്ലാം തന്നെ കാട്ടിനകത്ത് തന്നെ ഇര തേടിയും വേട്ടയാടിയുമാണ് ജീവിക്കുന്നതെന്ന് നമുക്കറിയാം. ഇതേ രീതിയില്‍ മുള്ളൻ പന്നി കുഞ്ഞിനെ വേട്ടയാടി പിടിക്കാൻ ശ്രമിക്കുന്ന പുള്ളിപ്പുലിയെ ആണ് വീഡിയോയില്‍ കാണുന്നത്. രണ്ട് മുതിര്‍ന്ന മുള്ളൻ പന്നികള്‍ക്കൊപ്പമാണ് കുഞ്ഞൻ പന്നിയുള്ളത്. ഒരുപക്ഷേ കുഞ്ഞിന്‍റെ രക്ഷിതാക്കള്‍ തന്നെയാകാം ഇവര്‍. 

എന്തായാലും പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ നിന്ന് ഇവ കുഞ്ഞിനെ സംരക്ഷിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. വളരെ ബുദ്ധിപൂര്‍വവും തങ്ങളാല്‍ കഴിയും വിധം കായികമായും കുഞ്ഞിനെ പുലിയില്‍ നിന്ന് ഇവര്‍ സംരക്ഷിക്കുന്നത് കാണാൻ തന്നെ വലിയ കൗതുകമാണ്. ഏറെ നേരം പുലി തന്‍റെ ഇരയെ കയ്യില്‍ കിട്ടാനായി പരിശ്രമിക്കുന്നുണ്ട്. എന്നാല്‍ ഓരോ തവണയും പുലിയുടെ ശ്രമം പാഴാകുന്നത് വീഡിയോയില്‍ കാണാം. 

ഏത് ജീവിസമൂഹമായാലും കുഞ്ഞുങ്ങളെ മുതിര്‍ന്നവര്‍ പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യും. ഇത് കാണുന്നത് തന്നെ മനസിന് സന്തോഷമുണ്ടാക്കുന്നതാണെന്നും കാട്ടിലെ ഇത്തരം മേളങ്ങളൊന്നും നേരില്‍ കാണാൻ കഴിയില്ലെങ്കിലും വീഡിയോകളിലൂടെയെങ്കിലും ഇവയെല്ലാം കാണാൻ കഴിയുന്നുവെന്നത് സോഷ്യല്‍ മീഡിയ നല്‍കുന്ന നല്ലൊരു അവസരം തന്നെയെന്നുമെല്ലാം വീഡിയോയ്ക്ക് താഴെ കമന്‍റുകള്‍ വന്നിരിക്കുന്നു. 

ലക്ഷക്കണക്കിന് പേരാണ് സുപ്രിയ സാഹു ഇന്നലെ പങ്കുവച്ച വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ കൗതുകപൂര്‍വം ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.

വീഡിയോ കാണാം...

 

 

Also Read:- കാടിനടുത്ത് ചാക്കുകെട്ടുമായി ഒരാള്‍; ചാക്ക് തുറന്നതും അമ്പരപ്പിക്കുന്ന കാഴ്ച!

Follow Us:
Download App:
  • android
  • ios