രാജ്യാന്തര ചലച്ചിത്രമേളയിലെ ചുവപ്പ് പരവതാനിയിൽ പച്ച നിറത്തില്‍ തിളങ്ങി ബോളിവുഡ് സുന്ദരി ദീപിക പദുകോണ്‍.
രാജ്യാന്തര ചലച്ചിത്രമേളയിലെ ചുവപ്പ് പരവതാനിയിൽ പച്ച നിറത്തില്‍ തിളങ്ങി ബോളിവുഡ് സുന്ദരി ദീപിക പദുകോണ്‍. 72–ാം കാൻ ചലച്ചിത്ര മേളയില്‍ തന്‍റെ രണ്ടാം ദിവസത്തിലും ദീപിക ശ്രദ്ധ നേടി. ലൈം പച്ച നിറത്തിൽ ലേസുകൾ ഘടിപ്പിച്ച മനോഹരമായ ഗൗൺ ധരിച്ചാണ് ദീപിക റെഡ് കാർപ്പറ്റിൽ എത്തിയത്.

ഇറ്റാലിയൻ ഫാഷൻ ഡിസൈനറായ ഗിയാംബാറ്റിസ്റ്റ വാലിയാണ് ദീപികയുടെ ഈ സൂപ്പർ ലുക്കിന് പിന്നിൽ. മിനിമൽ മേക്കപ്പും തലയിൽ പിങ്ക് നിറത്തിലുള്ള ലേസ് ബോയും ദീപികയുടെ ഭംഗി കൂട്ടി.

ഇതിന് മുൻപ് ഡിസൈനർ പീറ്റർ ടൺദാസിന്റെ ഐവറി–ബ്ലാക്ക് കോംപിനേഷനുള്ള ഗൗണിലാണ് ദീപിക കാനിൽ എത്തിയത്. ഹെവി കാജൽ മേക്കപ്പിലും പോണി ടെയിലിലും അന്നും അതീവസുന്ദരിയായിരുന്നു ദീപിക.
മൂന്നാം വട്ടമാണ് ദീപിക കാനില്‍ എത്തുന്നത്. ഇന്നും ദീപിക കാനില്‍ എത്തുന്നുണ്ട്. അടുത്ത ദീപികയുടെ ലുക്ക് എന്തായിരിക്കുമെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍
