ഐ എഫ് എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ  വീഡിയോ ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയായിരുന്നു. ഗുജറാത്തിലെ ഗിർ ദേശീയപാർക്കിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ.

അരുവി മുറിച്ചുകടക്കാൻ പേടിച്ച് നിൽക്കുന്ന സിംഹ കു‍ഞ്ഞുങ്ങങ്ങളെ സഹായിക്കുന്ന അമ്മ സിംഹത്തിന്റെ ഹൃദയസ്പർശിയായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഐ എഫ് എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ വീഡിയോ ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയായിരുന്നു. ഗുജറാത്തിലെ ഗിർ ദേശീയപാർക്കിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ.

''തന്റെ സ്നേഹം പത്ത് മക്കൾക്കായി പകുത്ത് നൽകാൻ കഴിയുന്ന ഒരേയൊരു വ്യക്തി അമ്മയാണ് എന്ന അടിക്കുറിപ്പോടെയാണ് സുശാന്ത നന്ദ വീഡിയോ പങ്കുവച്ചിരിക്കുന്നത്''. രണ്ട് വലിയ പെൺസിംഹങ്ങളും കുഞ്ഞുങ്ങളും ഉൾപ്പെടുന്ന സംഘമാണ് അരുവി ചാടിക്കടന്ന് മറുവശത്തേക്ക് കടന്നത്. കൂട്ടത്തിലുണ്ടായിരുന്ന ഒരു ചെറിയ സിംഹക്കുഞ്ഞ് അരുവിയിലിറങ്ങാൻ ഭയന്ന് മുകളിലായി മാറി നിന്നു കരയുന്നത് വീഡിയോയിൽ കാണാം. 

മറ്റ് സിംഹ കുഞ്ഞുങ്ങൾ പതുക്കെ അരുവി കടന്ന് മറുവശത്തെത്തി. പേടിച്ച് മാറി നിന്ന കുഞ്ഞിനെ അമ്മ സിംഹം കടിച്ചു കൊണ്ട് മറുവശത്തേക്ക് എത്തിക്കുകയായിരുന്നു. നിരവധി പേർ വീഡിയോയ്ക്ക് താഴേ കമന്റ് ചെയ്തിട്ടുണ്ട്.

Scroll to load tweet…