കാഴ്ചബംഗ്ലാവില്‍ സിംഹങ്ങള്‍ക്ക് ഭക്ഷണം നല്‍കുകയും അവയെ പരിപാലിക്കുകയുമെല്ലാം ചെയ്തിരുന്ന നാല്‍പതുകാരനെയാണ് പെണ്‍ സിംഹം കൊന്നത്. എങ്ങനെയോ കൂട് തുറന്ന് പുറത്തെത്തിയ സിംഹം ഇയാളെ ആക്രമിക്കുകയായിരുന്നു

മൃഗങ്ങളെ വളര്‍ത്തുന്നതിനും പരിപാലിക്കുന്നതിനുമെല്ലാം ( Animal Training ) പ്രത്യേകമായ പരിശീലനവും ഒപ്പം ധൈര്യവും ആവശ്യമാണ്. എങ്കില്‍പോലും ചിലപ്പോഴെങ്കിലും അവരുടെ ആക്രമണങ്ങള്‍ക്ക് ഇരയാകേണ്ടിയും വന്നേക്കാം ( Animal Attack ) . വിശേഷിച്ച്, അക്രമവാസനയുള്ള മൃഗങ്ങളുമായി പതിവായി ഇടപഴകുന്നവര്‍ ഇക്കാര്യത്തില്‍ എല്ലായ്‌പോഴും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. 

മുമ്പും പലപ്പോഴായി മൃഗങ്ങള്‍ അവരുടെ തന്നെ പരിപാലകരെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതായ വാര്‍ത്തകള്‍ നാം കേട്ടിട്ടുണ്ട്. സമാനമായൊരു സംഭവമാണ് ഇറാനിലെ അറാക്കില്‍ നിന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 

അറാക്കിലെ ഒരു കാഴ്ചബംഗ്ലാവില്‍ നിന്ന് കാവല്‍ക്കാരനെ വകവരുത്തി തന്റെ ഇണയോടൊപ്പം ഒരു പെണ്‍സിംഹം രക്ഷപ്പെട്ടതായിരുന്നു വാര്‍ത്ത. ഇവയെ പിന്നീട് പിടികൂടിയെങ്കിലും ഏറെ നേരത്തേക്ക് സംഭവം സൃഷ്ടിച്ച ആശങ്ക ചെറുതായിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

കാഴ്ചബംഗ്ലാവില്‍ സിംഹങ്ങള്‍ക്ക് ഭക്ഷണം നല്‍കുകയും അവയെ പരിപാലിക്കുകയുമെല്ലാം ചെയ്തിരുന്ന നാല്‍പതുകാരനെയാണ് പെണ്‍ സിംഹം കൊന്നത്. എങ്ങനെയോ കൂട് തുറന്ന് പുറത്തെത്തിയ സിംഹം ഇയാളെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് തന്റെ ഇണയായ മറ്റൊരു സിംഹത്തിനൊപ്പം പെണ്‍സിംഹ് കാഴ്ബംഗ്ലാവിന് പുറത്ത് കടക്കുകയായിരുന്നു. 

ഗുരുതരമായ പരിക്കേറ്റ കാവല്‍ക്കാരന്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പിന്നീട് സുരക്ഷാ ജീവനക്കാര്‍ തന്നെ മണിക്കൂറുകള്‍ക്കുള്ളില്‍ സിംഹങ്ങളെ പിടികൂടുകയായിരുന്നു.

Also Read:- തലനാരിഴയ്ക്ക് രക്ഷ; സിംഹക്കൂട്ടില്‍ ചാടിയ യുവാവിന്റെ വീഡിയോ