സന്ദര്‍ശകര്‍ പല കാഴ്ചകളും കണ്ട് രസിച്ച് നടക്കുന്നതിനിടെ ഞെട്ടിക്കുന്നൊരു കാഴ്ച കണ്ടു. ആഫ്രിക്കയില്‍ നിന്ന് കൊണ്ടുവന്നൊരു സിംഹത്തെ പാര്‍പ്പിച്ചിരിക്കുന്ന താഴ്ന്ന പ്രദേശത്തേക്ക് ഒരു യുവാവ് സാഹസികമായി ഇറങ്ങിപ്പോകുന്നു. സന്ദര്‍ശകര്‍ക്ക് പ്രവേശനാനുമതി ഇല്ലാത്ത ഇടമാണിത്

സിംഹങ്ങള്‍ മാത്രമുള്ളിടത്തേക്ക് ഒരു മനുഷ്യന്‍, ആയുധങ്ങളേതുമില്ലാതെ കടന്നുചെന്നാലോ! ( Man And Lion ) 'തീര്‍ന്നത് തന്നെ' എന്നായിരിക്കും മിക്കവരുടെയും മറുപടി. അതെ, മൃഗങ്ങളെ സംബന്ധിച്ച് അവര്‍ക്ക് മറ്റൊന്നും ചിന്തിക്കാനില്ലാത്തതിനാല്‍ തന്നെ ആക്രമിക്കാനാണ് ( Animal Attack ) സാധ്യതകളേറെയുള്ളത്. ഭാഗ്യമുണ്ടെങ്കില്‍ മാത്രമേ അത്തരമൊരു സാഹചര്യത്തില്‍ നിന്ന് രക്ഷപ്പെടാനാകൂ. 

ഇങ്ങനെയൊരു കാഴ്ചയ്ക്ക് സാക്ഷിയായിരിക്കുകയാണ് ഹൈദരാബാദിലെ നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്ക്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നത്. കാഴ്ചബംഗ്ലാവില്‍ സാമാന്യം തിരക്കുള്ള സമയമാണ്. 

സന്ദര്‍ശകര്‍ പല കാഴ്ചകളും കണ്ട് രസിച്ച് നടക്കുന്നതിനിടെ ഞെട്ടിക്കുന്നൊരു കാഴ്ച കണ്ടു. ആഫ്രിക്കയില്‍ നിന്ന് കൊണ്ടുവന്നൊരു സിംഹത്തെ പാര്‍പ്പിച്ചിരിക്കുന്ന താഴ്ന്ന പ്രദേശത്തേക്ക് ഒരു യുവാവ് സാഹസികമായി ഇറങ്ങിപ്പോകുന്നു. സന്ദര്‍ശകര്‍ക്ക് പ്രവേശനാനുമതി ഇല്ലാത്ത ഇടമാണിത്. 

തുടര്‍ന്ന് ആളുകള്‍ നോക്കിനില്‍ക്കെ തന്നെ അയാള്‍ സിംഹത്തില്‍ നിന്ന് മീറ്ററുകള്‍ മാത്രം വ്യത്യാസത്തിലുള്ള പാറക്കെട്ടിലിരിക്കുന്നു. തൊട്ടുതാഴെ സിംഹം നില്‍ക്കുന്നുണ്ട്. പാറയില്‍ നിന്ന് ചാടുകയോ, അറിയാതെ വീഴുകയോ ചെയ്താല്‍ നേരെ സിംഹത്തിന്റെ വായിലേക്കാണ്. 

കാഴ്ച കണ്ടുനിന്ന സന്ദര്‍ശകര്‍ ഉറക്കെ നിലവിളിച്ചു. ഇത് കേട്ട് എത്തിയ കാഴ്ചബംഗ്ലാവ് ജീവനക്കാരെല്ലാം ചേര്‍ന്ന് യുവാവിനെ ബലം പ്രയോഗിച്ച് അവിടെ നിന്ന് നീക്കി. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലാകെ വൈറലാണ്. ഏതാനും നിമിഷത്തേക്കെങ്കിലും നമ്മെ പേടിപ്പെടുത്തുന്നൊരു വീഡിയോ തന്നെയാണിതെന്ന് നിസംശയം പറയാം. 

മാനസിക വൈകല്യമുള്ള യുവാവാണ് ഈ അതിസാഹസികതയ്ക്ക് മുതിര്‍ന്നിരിക്കുന്നത്. സിംഹം താമസിക്കുന്നിടത്ത് ആരോ വജ്രങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ആ വജ്രങ്ങള്‍ എടുക്കാനാണ് താന്‍ ശ്രമിച്ചതെന്നുമാണ് യുവാവ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. എന്തായാലും സമയത്തിന് കാഴ്ചബംഗ്ലാവ് ജീവനക്കാര്‍ രക്ഷപ്പെടുത്തിയതിനാല്‍ ജീവന്‍ സുരക്ഷിതമായി. വീട്ടുകാരെ അന്വേഷിച്ചറിഞ്ഞ് അവരുടെ അടുക്കല്‍ യുവാവിനെ ഏല്‍പിക്കാനാണ് ഇപ്പോള്‍ പൊലീസ് ശ്രമിക്കുന്നത്. ഇനി വൈറലായ ആ വീഡിയോ ഒന്ന് കാണാം...

Scroll to load tweet…

Also Read:- വെള്ളച്ചാട്ടത്തില്‍ വീണവരെ രക്ഷിക്കാന്‍ യാത്രാസംഘം ചെയ്തത്; വൈറലായ വീഡിയോ