ഹോം വർക്ക് ചെയ്യുന്നതിനിടെ ഉറങ്ങി പോയ ആ കുട്ടി എഴുന്നേറ്റതിന് ശേഷം കണ്ടത് മുഖത്ത് പല്ലിയുടെ പാട്. സോഷ്യല്‍ മീഡിയയിൽ ഇപ്പോൾ ഈ കുട്ടിയുടെ ചിത്രമാണ് വെെറലായിരിക്കുന്നത്. പഠനത്തിനിടെ കുട്ടി ഉറങ്ങിവീണത് ഒരു ചത്ത പല്ലിയുടെ മുകളിലേക്കായിരുന്നു. 

എന്നാൽ അത് കുട്ടി അറിഞ്ഞിരുന്നില്ല. ഉറക്കം ഉണർന്നപ്പോഴാണ് സംഭവം പിടികിട്ടിയത്. ജാക്സൺ ലു എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ്  ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്. തായ്‍വാൻ സ്വദേശിയാണ് കുട്ടി. ഒരുപക്ഷേ കുട്ടി കിടന്നതിന് ശേഷമായിരിക്കും പല്ലി ചത്തതെന്നാണ് ചിത്രത്തിന് താഴേ ചിലർ കമന്റ് ചെയ്തിരിക്കുന്നത്. 

താൻ പല്ലിയുടെ മുകളിലാണ് കിടക്കുന്നതെന്ന് മനസ്സിലാക്കാൻ ആകാത്ത വിധം കുട്ടി ക്ഷീണിതനായിരുന്നോയെന്നും പലരും ചോദിക്കുന്നുണ്ട്. എന്തായാലും നിരവധി പേർ ചിത്രം ഷെയർ ചെയ്തിട്ടുണ്ട്.