ധർമ്മശാലയിൽ തിരക്കേറിയ ഒരു തെരുവിലാണ് കൊച്ചുകുട്ടി മുഖംമൂടിയില്ലാതെ നടക്കുന്നവരെ ശകാരിക്കുന്നത്. നിരവധി ആളുകളാണ് വീഡിയോ ഇൻസ്റ്റാഗ്രാമിലും ട്വിറ്ററിലും പങ്കുവച്ചത്. 

കൊവിഡ് 19 മഹാമാരിയുമായുള്ള പോരാട്ടത്തിലാണ് ഇപ്പോഴും ലോകം. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഡബിൾ മാസ്ക് ധരിക്കേണ്ടതിന്റെ പ്രാധാന്യം വരെ നമ്മുക്ക് അറിയാം. അതിനിടെ മാസ്ക് ധരിക്കാതെ റോഡിൽ കൂടി നടക്കുന്നവരെ ശകാരിക്കുന്ന ഒരു കൊച്ചുകുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ധർമ്മശാലയിൽ തിരക്കേറിയ ഒരു തെരുവിലാണ് കൊച്ചുകുട്ടി മുഖംമൂടിയില്ലാതെ നടക്കുന്നവരെ ശകാരിക്കുന്നത്. നിരവധി ആളുകളാണ് വീഡിയോ ഇൻസ്റ്റാഗ്രാമിലും ട്വിറ്ററിലും പങ്കുവച്ചത്. 

മാസ്ക് ധരിച്ച് ഒരു കൊച്ചുകുട്ടി ഒരു പ്ലാസ്റ്റിക് സ്റ്റിക്ക് പിടിച്ച് അവനെ കടന്നുപോകുന്ന മാസ്ക് ധരിക്കാത്തവരെ ശകാരിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. കൈയിലുള്ള സ്റ്റിക് ഉപയോ​ഗിച്ച് എല്ലാവരെയും തട്ടിയിട്ട് “തുമാരാ മാസ്ക് കഹാ ഹേ?” (നിങ്ങളുടെ മാസ്ക് എവിടെ?) എന്ന് കുട്ടി ചോദിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. 

View post on Instagram

എന്നാൽ യാത്രക്കാരെല്ലാം കുട്ടിയെ അധികം ശ്രദ്ധിക്കാതെ കടന്നു പോവുകയാണ് ചെയ്യുന്നത്. 'ഈ കൊച്ചുകുട്ടിയെ കാണുന്നത് ധർമ്മശാലയിലെ തെരുവിലാണ്. ആളുകളോട് മാസ്ക് ധരിക്കാൻ ആവശ്യപ്പെടുകയാണ് അവന്‍. അവന് ധരിക്കാൻ ചെരിപ്പുകൾ പോലുമില്ല. ഈ ആളുകളുടെ പൊള്ളയായി ചിരിക്കുന്ന മുഖങ്ങൾ കാണുക. ആരാണ് വിദ്യാസമ്പന്നരും ആരാണ് ഇവിടെ വിദ്യാഭ്യാസമില്ലാത്തവരും?' - ഈ ക്യാപ്ഷനോടെയാണ് വീഡിയോ പ്രചരിക്കുന്നത്. 

Also Read: കൊവിഡ് അവസാനിച്ചിട്ടില്ല; നിയന്ത്രണങ്ങൾ‌ ഒഴിവാക്കുന്നതിനെതിരെ വിമര്‍ശനവുമായി ഡബ്ല്യുഎച്ച്ഒ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona