പിച്ചവച്ചു നടക്കാൻ തുടങ്ങിയെ ഉള്ളൂ...അപ്പോഴേയ്ക്കും ലോക റെക്കോർഡ് നേടിയിരിക്കുകയാണ് ഒരു കുരുന്ന്. വാട്ടർ സ്കീയിങ്ങിൽ മിടുക്ക് തെളിയിച്ച് സൈബര്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് വെറും ആറു മാസം പ്രായമുള്ള ഈ കൊച്ചുമിടുക്കന്‍. യുഎസ് സ്വദേശിയായ റിച്ച് ഹംഫെറിസ് എന്ന  കുരുന്നിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ഏറെ അപകടം നിറഞ്ഞ വാട്ടർ സ്കീയിങ്ങ് എന്ന സാഹസിക വിനോദത്തിലാണ് ഈ കുരുന്ന് റെക്കോർഡ് നേടിയത്.  അമേരിക്കയിലെ പവൽ തടാകത്തിലാണ് കുരുന്ന് വാട്ടർ സ്കീയിങ്ങ് നടത്തിയത്. 

റിച്ചിന്റെ മാതാപിതാക്കളായ കേസിയും മിൻഡിയുമാണ് മകന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. വാട്ടർ സ്കീയിങ്ങ് നടത്തുന്ന ഏറ്റവും  പ്രായം കുറഞ്ഞ വ്യക്തി എന്ന ലോക റെക്കോർഡ് നേടാനായെങ്കിലും മാതാപിതാക്കൾക്കെതിരെ രോഷപ്രകടനമാണ് സോഷ്യൽ മീഡിയയില്‍ കാണുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 

I went water skiing for my 6 month birthday. Apparently that’s a big deal… #worldrecord

A post shared by Rich Casey Humpherys (@richcaseyhumpherys) on Sep 12, 2020 at 7:04pm PDT

 

തിരിച്ചറിവാകാത്ത പ്രായത്തിലുള്ള കുഞ്ഞിനെ ഇത്രയും വലിയ സാഹസത്തിന്റെ ഭാഗമാക്കിയതിലാണ് ആളുകള്‍ രോഷ പ്രകടനം നടത്തിയത്. കൈകാലുകൾ ഉറയ്ക്കാത്ത പ്രായമായതിനാൽ സ്കീയിങ്ങ് ബോർഡിനോട് ചേർത്ത് കാലുകൾ ബന്ധിച്ച നിലയിൽ കുഞ്ഞിനെ ഏറെനേരം നിർത്തുന്നത് കുഞ്ഞിന്റെ ആരോഗ്യത്തെയും ബാധിക്കുമെന്നും പലരും അഭിപ്രായപ്പെട്ടു. 

 

Also Read: ചാടിവന്ന തിമിംഗലത്തെക്കണ്ട് അത്ഭുതപ്പെട്ട് കുട്ടി; വൈറലായി വീഡിയോ