നാൽപത് കിലോ കുറച്ചതിന്‍റെ രഹസ്യം  ലിസെല്ലെ തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. 2019ലാണ് താന്‍  ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിങ് ആരംഭിച്ചതെന്നും അവര്‍ പറയുന്നു.

കോറിയോ​ഗ്രാഫറായ റെമോ ഡിസൂസയുടെ ഭാര്യയും പ്രൊഡ്യൂസറുമായ ലിസെല്ലെ സോഷ്യല്‍ മീഡിയയിലെ അറിയപ്പെടുന്ന താരമാണ്. ഇപ്പോഴിതാ 105 കിലോ ശരീരഭാരത്തില്‍ നിന്ന് 65 കിലോയിലേയ്ക്ക് എത്തിയ ലിസെല്ലെയുടെ പുത്തന്‍ മേക്കോവറിനെ പ്രശംസിക്കുകയാണ് സൈബര്‍ ലോകം. 

നാൽപത് കിലോ കുറച്ചതിന്‍റെ രഹസ്യം ലിസെല്ലെ തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. 2019ലാണ് താന്‍ ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിങ് ആരംഭിച്ചതെന്നും അവര്‍ പറയുന്നു. ആദ്യവർഷത്തിൽ ഇരുപതോളം കിലോയാണ് കുറച്ചത്. 

View post on Instagram

കൃത്യമായ ഇടവേളയില്‍ ഭക്ഷണം കഴിച്ച് ബാക്കി സമയങ്ങളില്‍ ഉപവാസമെടുക്കുന്ന രീതിയാണ് ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിങ്. 15 മണിക്കൂര്‍ ഉപവസിച്ച ശേഷം ബാക്കി സമയം ഭക്ഷണം കഴിക്കുന്ന രീതിയാണ് ലിസെല്ലെ പിന്തുടരുന്നത്. ലോക്ക്ഡൗൺ കാലത്ത് അതിന്റെ ദൈർഘ്യം പതിനെട്ട് മുതൽ ഇരുപത് മണിക്കൂറോളമാക്കി. ഭക്ഷണത്തിന്‍റെ അളവ് നന്നായി കുറച്ചുവെന്നും ലിസെല്ലെ പറയുന്നു. 

ഇതുകൂടാതെ കഠിനമായ വർക്കൗട്ടും അവര്‍ പിന്തുടര്‍ന്നു. ഇങ്ങനെയാണ് താന്‍ 105 കിലോയിൽ നിന്ന് അറുപത്തിയഞ്ചിലേയ്ക്ക് എത്തിയതെന്നും ലിസെല്ലെ പറയുന്നു.

View post on Instagram

Also Read: 21 ദിവസത്തെ വാട്ടര്‍ ഫാസ്റ്റ് ചാലഞ്ചുമായി നടി നര്‍ഗീസ്

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona