മാഡ്രിഡ്: തെരുവില്‍ അലഞ്ഞ് നടക്കുന്ന സിംഹത്തെക്കണ്ട് ഭയന്ന് സ്പെയിനിലെ പൊലീസ് സ്റ്റേഷനില്‍ ലഭിച്ചത് നിരവധി ഫോണ്‍ സന്ദേശങ്ങളാണ്. സ്പെയിനിലെ മൊളിന ഡി സെഗുരയില്‍ അലഞ്ഞ് നടക്കുകയായിരുന്നു സിംഹം. പക്ഷേ പൊലീസ് എത്തിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന മറ്റൊരു കാഴ്ചയാണ്...

സിംഹത്തിനെപ്പിടിക്കാന്‍ പാഞ്ഞെത്തിയ പൊലീസ് ആദ്യം ഒന്ന് ഞെട്ടി, പിന്നെ അമ്പരപ്പ് മാറാതെ നിന്നുപോയി... സിംഹത്തിന് പകരം അവര്‍ കണ്ടത് നായയെയാണ്. ഒരു വലിയ നായ ! രോമങ്ങള്‍ വെട്ടിയൊതുക്കിയ വലിയ നായയെ സിംഹമെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു ആളുകള്‍. 

നായയുടെ ചിത്രം പോസ്റ്റ് ചെയ്ത് പൊലീസ് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ''നിരവധി പേരാണ് പൂന്തോട്ടത്തിലും തെരുവിലുമായി അലഞ്ഞുനടക്കുന്ന സിംഹത്തിനെക്കുറിച്ച് പറഞ്ഞത്...'' 'ട്വീറ്റില്‍ പറയുന്നു...

നായയെ അതിന്‍റെ ഉടമയെ കണ്ടെത്തി ഏല്‍പ്പിച്ചുവെന്നാണ് ഹഫ്പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ പൊലീസ് വ്യക്തമാക്കിയത്. എന്നാല്‍ എന്തിനാണ് നായയുടെ രോമങ്ങള്‍ ഇത്തരത്തില്‍ വെട്ടിമാറ്റിയത് എന്ന് വ്യക്തമാല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. 
 

കൊവിഡ് -19. പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക