ലോക്ക് ഡൗണിനെ തുടര്‍ന്ന് ആളുകള്‍ വീട്ടില്‍ ഇരിക്കാന്‍ നിര്‍ബന്ധിതരായതോടെ മനുഷ്യര്‍ ഇറങ്ങി നടന്നിരുന്ന ഇടങ്ങള്‍ മൃഗങ്ങള്‍ കയ്യടക്കി കഴിഞ്ഞു. പലയിടങ്ങളും മൃഗങ്ങളുടെ സൈ്വര്യവിഹാര കേന്ദ്രങ്ങളായി മാറി. ഇപ്പോഴിതാ ഇന്റര്‍നെറ്റില്‍ തരംഗമാകുന്നത് അത്തരമൊരു വീഡിയോ ആണ്. 

മുംബൈയില്‍ ആളകുള്‍ താമസിക്കുന്ന മേഖലയിലെ സ്വിംമ്മിംഗ് പൂള്‍ കുരങ്ങന്‍മാര്‍ കയ്യടക്കിയിരിക്കുകയാണ്. ആളുകള്‍ പുറത്തിറങ്ങാത്തതിനാല്‍ വെള്ളക്കെട്ടില്‍ കളിക്കുന്നതില്‍നിന്ന് അവരെ വിലക്കാന്‍ ആരുമില്ല !  

മുംബൈയിലെ ബോറിവില്ലയില്‍ നിന്നുള്ളതെന്ന വ്യക്തമാക്കി നടി ടിസ്‌ക ചോപ്രയാണ് സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവച്ചത്. വര്‍ഷങ്ങളായി കാത്തിരിക്കുകയായിരുന്നുവെന്നും അവര്‍ പോസ്റ്റില്‍ കുറിച്ചു. 

നിരവധി പേരാണ് തങ്ങളുടെ വീട്ടില്‍ നിന്ന് ഇത് ആസ്വദിച്ചുകൊണ്ടിരുന്നത്. നടി രവീണ ടാണ്ടനും ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. 65000 ലേറെ പേരാണ് വീഡിയോ കണ്ടത്. നിരവധി പേര്‍ രസകരമായ കമന്റുകള്‍ നല്‍കി. കുരങ്ങന്‍മാര്‍ സ്വിംമ്മിംഗ് പൂള്‍ കയ്യടക്കുന്നത് ഇതാദ്യമല്ല. വെറെയും ചില വീഡിയോകള്‍ ട്വിറ്ററില്‍ വൈറലാകുന്നുണ്ട്.