മനസിന് ഏറെ സന്തോഷം പകരുന്ന, കാണുന്നവരുടെ മുഖത്തൊരു ചിരി വിടര്‍ത്തുന്ന, ഏറെ പോസിറ്റീവായൊരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. 

സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും എത്രയോ വീഡിയോകളാണ് നമ്മുടെ കണ്‍മുന്നിലെത്താറ്, അല്ലേ? ഇക്കൂട്ടത്തില്‍ മിക്ക വീഡിയോകളും കാഴ്ചക്കാരെ കൂട്ടുന്നതിനായി ബോധപൂര്‍വം തന്നെ തയ്യാറാക്കുന്നവ ആകാറുണ്ട്. 

എന്നാല്‍ ചില വീഡിയോകളങ്ങനെയല്ല, യഥാര്‍ത്ഥ സംഭവങ്ങളുടെ നേര്‍ക്കാഴ്ചകളായി വരുന്നവയാണിവ. നമ്മെ ചിന്തിപ്പിക്കുകയോ വേദനിപ്പിക്കുകയോ സന്തോഷിപ്പിക്കുകയോ ചെയ്യുന്ന ഉള്ളടക്കങ്ങളാകാം ഇവയില്‍. 

ഇത്തരത്തില്‍ മനസിന് ഏറെ സന്തോഷം പകരുന്ന, കാണുന്നവരുടെ മുഖത്തൊരു ചിരി വിടര്‍ത്തുന്ന, ഏറെ പോസിറ്റീവായൊരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. 

ഒരു അധ്യാപകനും വിദ്യാര്‍ത്ഥികളും തമ്മിലുള്ള സംഭാഷണവും കളിചിരികളുമാണ് വീഡിയോയുടെ ഉള്ളടക്കം. ഒരു മൂത്ത ജ്യേഷ്ഠനോടെന്ന പോലെയോ കൂട്ടുകാരനോടെന്ന പോലെയോ ആണ് കുട്ടികള്‍ ഈ അധ്യാപകനോട് പെരുമാറുന്നത്. 

പരീക്ഷാപേപ്പര്‍ നോക്കി മാര്‍ക്ക് ഇട്ടുകൊണ്ടിരിക്കുകയാണ് അധ്യാപകനെന്നാണ് മനസിലാകുന്നത്. അതിനിടെ വിദ്യാര്‍ത്ഥികളെല്ലാം ചുറ്റും കൂടിയിരിക്കുകയാണ്. ചിലര്‍ അധ്യാപകന്‍റെ തോളില്‍ കയ്യിട്ടിരിക്കുന്നു. ചിലരാകട്ടെ പൊട്ടിച്ചിരിച്ചുകൊണ്ട് ഒരു കൂട്ടുകാരനോടെന്ന പോലെ ഇടപഴകുന്നു. അവര്‍ക്കെല്ലാം എത്രമാത്രം ഇഷ്ടമാണ് ഈ അധ്യാപകനെയെന്ന് വീഡിയോയില്‍ വ്യക്തം.

കാസര്‍ഗോഡ് ഉദിനൂര്‍ സെൻട്രല്‍ എയുപി സ്കൂളിലെ സുജിത് എന്ന അധ്യാപകൻ ആണിത്. അദ്ദേഹത്തിന്‍റെ വിദ്യാര്‍ത്ഥികളും. വീഡിയോ വലിയ രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ ഏറ്റെടുക്കപ്പെട്ടത്. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി കൂടി പങ്കുവച്ചതോടെ വീണ്ടും ഒട്ടേറെ പേര്‍ വീഡിയോ കാണാനിടയായി. 

'ചൂരലും ശിക്ഷയുമാണ് അധ്യാപനത്തിന്റെ പ്രധാന ഭാഗമെന്ന സങ്കല്പം കാലഹരണപ്പെട്ടതാണ്...' എന്ന അടിക്കുറിപ്പോടെയാണ് മന്ത്രി ശിവൻകുട്ടി വീഡിയോ പങ്കിട്ടിരിക്കുന്നത്. 

ഏവരും ഒരേ സ്വരത്തില്‍ സുജിത് മാഷിനെ അഭിനന്ദിക്കുകയാണ്. അധ്യാപകരായാല്‍ ഇങ്ങനെ വേണമെന്നും, ഇതുപോലൊരു അധ്യാപകനെ കിട്ടാൻ ഭാഗ്യം വേണം, എത്രയോ അധ്യാപകര്‍ക്ക് മാതൃകയാണിദ്ദേഹം എന്നുമെല്ലാം വീഡിയോ കണ്ടവര്‍ കമന്‍റില്‍ പറയുന്നു. 

വൈറലായ വീഡിയോ കണ്ടുനോക്കൂ...

Also Read:- 'എന്താണ് പപ്പാ മനുഷ്യരൊക്കെ ഇങ്ങനെ..?'; ഈ പൊലീസുകാരനൊരു സല്യൂട്ട്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo