Asianet News MalayalamAsianet News Malayalam

പ്രായം വെറും നമ്പര്‍; സ്റ്റൈലില്‍ നമ്പര്‍ വണ്ണായി മാധുരി ദീക്ഷിത്; ചിത്രങ്ങള്‍ വൈറല്‍

ഫാഷനിസ്റ്റകൾക്കിടയിലും താരമാണ് മാധുരി. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മാധുരിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

Madhuri Dixit in an Embellished Sheer Saree
Author
First Published Nov 27, 2022, 11:51 AM IST

ഇന്നും നിരവധി ആരാധകരുള്ള  ബോളിവുഡ് നടിയാണ് മാധുരി ദീക്ഷിത്. പ്രായം അമ്പതുകള്‍ കടന്നെങ്കിലും സ്‌റ്റൈലിലും സൗന്ദര്യത്തിലും മറ്റ് താരങ്ങള്‍ക്ക് മാധുരി ഇന്നുമൊരു വെല്ലുവിളിയാണ്. ബോളിവുഡിന്റെ എവർഗ്രീൻ ബ്യൂട്ടി എന്നാണ് മാധുരി ദീക്ഷിത്തിനെ വിശേഷിപ്പിക്കുന്നത്.

ഫാഷനിസ്റ്റുകൾക്കിടയിലും താരമാണ് മാധുരി. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മാധുരിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

സാരിയില്‍ സ്റ്റൈലിഷ് ലുക്കിലാണ് മാധുരി ഇത്തവണ തിളങ്ങുന്നത്. മാധുരി തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. വൈറ്റ് ഷിയര്‍ സാരിയാണ് താരം ധരിച്ചത്. സീക്വന്‍സുകള്‍ കൊണ്ടാണ് സാരി ഡിസൈന്‍ ചെയ്തിരിക്കുന്നത്. 

 

 55-ാം വയസ്സിലും തന്‍റെ ഫാഷന്‍ പരീക്ഷണങ്ങള്‍ തുടരുകയാണ് മാധുരി. ഇത്തരത്തിലുള്ള മനോഹരമായ നിരവധി ചിത്രങ്ങളാണ് താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്. ഇതിനൊക്കെ മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാഗത്തു നിന്നും ലഭിക്കുന്നതും.


അതേസമയം അടുത്തിടെ മകനെ പാചകം പഠിപ്പിക്കുന്ന മാധുരി ദീക്ഷിത്തിന്‍റെ ഭര്‍ത്താവും മോഡലുമായ ഡോ. ശ്രീറാം നെനെയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മകനെ പാചകം പഠിപ്പിക്കുന്ന ചിത്രങ്ങള്‍ ശ്രീറാം തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. മുട്ടയുപയോഗിച്ചുള്ള വിവിധ വിഭവങ്ങള്‍ തയ്യാറാക്കാനാണ് മകനെ ശ്രീറാം പഠിപ്പിക്കുന്നത്. മുട്ട ബുര്‍ജി, മസാല ഓംലറ്റ്, മുട്ട പൊരിച്ചത് തുടങ്ങിയ വിഭവങ്ങള്‍ തയ്യാറാക്കാനാണ് ശ്രീരാം പഠിപ്പിക്കുന്നത്.

പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ക്കൊപ്പം മകനോടൊപ്പം നില്‍ക്കുന്നതും മകന് നിര്‍ദേശങ്ങള്‍ നല്‍കുന്നതുമായ ചിത്രങ്ങളാണ് ശ്രീരാം പങ്കുവച്ചത്. 'കുട്ടികളെ സ്വയം പര്യാപ്തരാക്കുന്നതും അറിവ് പങ്കുവച്ചു കൊടുക്കുന്നതും എപ്പോഴും രസകരമാണ്, പ്രത്യേകിച്ച് അവര്‍ കോളേജിലേയ്ക്ക് പോകുന്ന സമയത്ത്' - എന്ന ക്യാപ്ഷനോടെ ആണ് ശ്രീരാം ചിത്രം പങ്കുവച്ചത്.   

നിരവധി പേരാണ് ശ്രീരാമിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. പാചകം സ്ത്രീകള്‍ക്ക് മാത്രം ചെയ്യാനുള്ളതല്ല എന്നത് വരും തലമുറയിലേയ്ക്ക് പകര്‍ന്നു നല്‍കുന്നത് പ്രശംസിനീയമാണ് എന്നാണ് പലരും അഭിപ്രായപ്പെട്ടത്. മാധുരിക്ക് പകരം ശ്രീരാം ഇത് പഠിപ്പിച്ചതിനാണ് കയ്യടി എന്നും ചിലര്‍ കമന്‍റ് ചെയ്തു. 

Also Read: നൈറ്റ് പാര്‍ട്ടിക്ക് ബ്ലൂ ഔട്ട്ഫിറ്റില്‍ തിളങ്ങി സോനം കപൂര്‍; ചിത്രങ്ങള്‍ വൈറല്‍

Follow Us:
Download App:
  • android
  • ios