നീലയും വെള്ളയും  നിറത്തിലുള്ള കോ-ഓഡ് ഔട്ട്ഫിറ്റിലാണ് താരം തിളങ്ങിയത്. വേവി ഹെയറും മിനിമല്‍ മേക്കപ്പും ആണ് താരം തെരഞ്ഞെടുത്തത്. സിംപിൾ ആക്സസറീസ് ആണ് താരം അണിഞ്ഞത്.

അന്നും ഇന്നും നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് മാധുരി ദീക്ഷിത്. പ്രായം അമ്പതുകള്‍ കടന്നെങ്കിലും സ്‌റ്റൈലിലും സൗന്ദര്യത്തിലും മറ്റ് താരങ്ങള്‍ക്ക് മാധുരി ഇന്നുമൊരു വെല്ലുവിളിയാണ്. ബോളിവുഡിന്റെ എവർഗ്രീൻ ബ്യൂട്ടി എന്നാണ് മാധുരി ദീക്ഷിത്തിനെ വിശേഷിപ്പിക്കുന്നത്. ഫാഷനിസ്റ്റുകൾക്കിടയിലും താരമാണ് മാധുരി. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മാധുരിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നീലയും വെള്ളയും നിറത്തിലുള്ള കോ-ഓഡ് ഔട്ട്ഫിറ്റിലാണ് താരം തിളങ്ങിയത്. വേവി ഹെയറും മിനിമല്‍ മേക്കപ്പും ആണ് താരം തെരഞ്ഞെടുത്തത്. സിംപിൾ ആക്സസറീസ് ആണ് താരം അണിഞ്ഞത്. മാധുരി തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

View post on Instagram

ഇത്തരത്തിലുള്ള മനോഹരമായ നിരവധി ചിത്രങ്ങളാണ് താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്. ഇതിനൊക്കെ മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാഗത്തു നിന്നും ലഭിക്കുന്നതും.സാരികളോട് പ്രിയമുള്ള മാധുരിയുടെ ചില സാരി ചിത്രങ്ങളും അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തന്‍റെ നൃത്ത വീഡിയോകളും മാധുരി ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. 

View post on Instagram

Also Read: 'അച്ഛന്‍ പോകുന്നതിന് മുമ്പ് എന്റെ സ്വപ്‌നം സഫലമായി'; കുറിപ്പ് പങ്കുവച്ച് അഭിരാമി സുരേഷ്