സെലിബ്രിറ്റി ഡിസൈനറായ തരുൺ തഹിലിയാനിയാണ് ഈ സാരി ഡിസൈൻ ചെയ്തത്. ഏകദേശം 1.25 ലക്ഷം (1,24,900) രൂപയാണ് ഇതിന്‍റെ വില.  

ഇന്നും യുവതാരങ്ങളെ വെല്ലുന്ന ഊര്‍ജമാണ് ബിടൗണ്‍ സുന്ദരി മാധുരി ദീക്ഷിതിന്. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

മാധുരിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സാരിയിലാണ് ഇത്തവണ താരം തിളങ്ങുന്നത്. കറുപ്പ് നിറത്തിലുള്ള സിൽക് ജോർജെറ്റ് സാരിയാണ് മാധുരി ധരിച്ചത്. ടാസിൽസ് ഉള്ള ഗോൾഡൻ ബോർഡർ സാരിയെ മനോഹരമാക്കുന്നു. 

View post on Instagram

വെൽവെറ്റ് ബ്ലൗസ് ആണു താരം പെയർ ചെയ്തിരിക്കുന്നത്. സ്ലീവ്‌ലെസ് പാഡെഡ് ജാക്കറ്റ് കൂടി വരുന്നതോടെ സാരി വെറേ ലെവലായി. സർദോസി വര്‍ക്കാണ് അതില്‍ വരുന്നത്. കൂടാതെ ജുവൽ ബെൽറ്റും താരത്തിന്‍റ ലുക്ക് കംപ്ലീറ്റാക്കി.

View post on Instagram

സെലിബ്രിറ്റി ഡിസൈനറായ തരുൺ തഹിലിയാനിയാണ് ഈ സാരി ഡിസൈൻ ചെയ്തത്. ഏകദേശം 1.25 ലക്ഷം (1,24,900) രൂപയാണ് ഇതിന്‍റെ വില. 

View post on Instagram

Also Read: കറുപ്പ് ഡ്രസ്സില്‍ തിളങ്ങി പ്രിയങ്ക ചോപ്ര