പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സഞ്ജയ് ലീല ബന്‍സാലിയുടെ സംവിധാനത്തില്‍  'ദേവദാസ്' പുറത്തിറങ്ങിയത്. ബോളിവുഡിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു അത്. 

പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സഞ്ജയ് ലീല ബന്‍സാലിയുടെ സംവിധാനത്തില്‍ 'ദേവദാസ്' പുറത്തിറങ്ങിയത്. ബോളിവുഡിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു അത്. ഷാരൂഖ് ഖാന്‍, ഐശ്വര്യ റായ്, മാധുരി ദീക്ഷിത് എന്നവര്‍ തകര്‍ത്ത് അഭിനയിച്ച ചിത്രം.

ചിത്രത്തില്‍ മാധുരി ധരിച്ച ഖാഗ്ര ചോളി ഇപ്പോഴും ആരാധകര്‍ മറന്നിട്ടുണ്ടാകില്ല. അന്നത്തെ ഫാഷന്‍ ലോകത്തെ ചര്‍ച്ച തന്നെയായിരുന്നു ആ വസ്ത്രം. വീണ്ടും മാധുരിയുടെ ചോളി ചര്‍ച്ചയാവുകയാണ്. പ്രശസ്ത ഡിസൈനര്‍മാരായ അബു ജാനിയും സന്ദീപ് ഖോഷ്ലയും തന്നെയാണ് ദേവദാസില്‍ മാധുരി ധരിച്ച ചോളി തങ്ങള്‍ തുന്നിയ കഥ പറയുന്നത്. ആ ചോളിയ്ക്ക് പത്ത് കിലോ ഭാരം ഉണ്ടായിരുന്നു എന്നാണ് ഇവര്‍ പറയുന്നത്. 

ഇന്‍സ്റ്റഗ്രാമിലൂടെയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. നിറയെ കണ്ണാടികള്‍ കൊണ്ടാണ് ഈ ഖാഗ്ര ചോളി ചെയ്തത്. രണ്ട് മാസം കൊണ്ടാണ് പത്ത് കിലോ ഭാരമുളള ഇവ തുന്നിയതെന്നും മാധുരിയുടെ ചിത്രം പങ്കുവെച്ച് ഇവര്‍ പറയുന്നു. 2015ല്‍ ലണ്ടണിലെ വിക്ടോറിയ ആന്‍ഡ് ആല്‍ബേര്‍ട്ട് മ്യൂസിയത്ത് വെച്ച് നടന്ന ഇന്ത്യന്‍ ഫാബ്രിക്ക് പ്രദര്‍ശനത്തിനും ഈ വസ്ത്രമുണ്ടായിരുന്നു എന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു. 

View post on Instagram

ചിത്രത്തില്‍ മാധുരിക്ക് വേണ്ടി നീത ലുലു ഡുസൈന്‍ ചെയ്ത പച്ച ലഹങ്ക മൂന്ന് കോടി രൂപയ്ക്കാണ് വിറ്റുപോയത്. 

2002ലാണ് സഞ്ജയ് ലീല ബാന്‍സാലി ദേവദാസ് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിച്ചത്. ഷാരൂഖ് ദേവദാസായപ്പോൾ പ്രണയിനി പാര്‍വതിയെ ഐശ്വര്യ റായ് അവതരിപ്പിച്ചു. ചന്ദ്രമുഖി എന്ന ദേവദാസിയുടെ വേഷത്തില്‍ എത്തിയത് മാധുരി ദീക്ഷിത്തായിരുന്നു.

40 കോടിയോളം രൂപ മുതല്‍മുടക്കില്‍ പുറത്തിറങ്ങിയ ദേവദാസ് 100 കോടി രൂപയാണ് നേടിയത്. 

View post on Instagram