പോപ്പ് താരം മഡോണയ്ക്ക് അറുപത്തൊന്ന് വയസുണ്ടെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വാസിക്കുമോ. മഡോണയുടെ ഈ ഫിറ്റ്നസിന്റെ രഹസ്യമെന്താണെന്ന് അറിയാൻ പലർക്കും ആ​ഗ്രഹമുണ്ട്. പ്രായം കൂടുന്തോറും മഡോണ യുവത്വത്തിലേക്ക് പോവുകയാണെന്നാണ് ആരാധകർ പറയുന്നത്. 

അടുത്തിടെയാണ് മഡോണ തന്നെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തുകയായിരുന്നു. ഐസ് വെള്ളത്തിലെ കുളിയും മൂത്രം കുടിയുമാണ് തന്റെ സൗന്ദര്യ രഹസ്യമെന്ന് മഡോണ ഇന്‍സ്റ്റാഗ്രാമിലൂടെ വ്യക്തമാക്കി. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടു. വെളുപ്പിന് മൂന്ന് മണിക്ക് എഴുന്നേറ്റ് മഡോണ ഫിറ്റ്നസിനു വേണ്ടിയുള്ള കാര്യങ്ങൾ ചെയ്യുന്നത്. 

ബാത്ത് റൂമിലെ പ്രത്യേക ടബിലാണ് ഐസ്ബാത്തിനുവേണ്ടിയുള്ള സെറ്റപ്പുകൾ ഒരുക്കിയിരിക്കുന്നത്. ചെറിയ രീതിയിലുള്ള പരിക്കുകൾ ഭേദമാക്കാൻ ഐസ് കുളി നല്ലതാണെന്നാണ് മഡോണ പറയുന്നത്. ഹോട്ടലുകളിൽ താമസിക്കുമ്പോൾ ഇതിന് വേണ്ടിയുള്ള പ്രത്യേക സംവിധാനങ്ങൾ ഒരുക്കും. അതിന് വേണ്ട പണം എത്രയായാലും മഡോണയ്ക്ക് പ്രശ്നമേയല്ല. 

ബാത്ത് ടബിൽ നിന്നിറങ്ങിയാൽ ഉടൻ മൂത്രം കുടിക്കും. അതാണ് മഡോണയുടെ ശീലം. മുക്കാൽ കപ്പ് സ്വന്തംമൂത്രം കുടിക്കും. മൂത്രം ഒരുമിച്ച് കുടിച്ച് തീർക്കുകയല്ല വേണ്ടത്. കുറച്ച് കുറച്ചായി കുടിച്ചാൽ മാത്രമേ ഫലം കിട്ടുകയുള്ളൂവെന്ന് മഡോണ പറയുന്നു. ഐസ് ബാത്ത് കഴിഞ്ഞാലുടനാണ് മൂത്രം കുടിക്കാൻ ഏറ്റവും നല്ല സമയമെന്നാണ് മഡോണ പറയുന്നത്. 

ഐസ് ബാത്തും മൂത്രംകുടിയും മാത്രമല്ല ചിട്ടയായ ആഹാരക്രമീകരണങ്ങളും വ്യായാമങ്ങളും മഡോണ ചെയ്തു വരുന്നുണ്ട്. മഡോണ ലൂയിസ് ചിക്കോനെ റിച്ചീ എന്നാണ് മഡോണയുടെ മുഴുവൻ പേര്. പോപ് സംഗീതത്തിന്റെ രാജ്ഞി എന്നാണ് ആരാധകർ മഡോണയെ വിശേഷിപ്പിക്കുന്നത്. ആറ് കുട്ടികളുടെ അമ്മയാണ് മഡോണ.