'ത്രീ ഡയമെന്‍ഷന്‍ എഫക്ട്' ആണ് ഇവരുടെ മേക്കപ്പിന്‍റെ പ്രത്യേകത. തൊലി കളഞ്ഞ പഴം,ബ്രെഡ്,  കൊഞ്ച്, തണ്ണിമത്തൻ,  ബാർളി, ന്യൂഡിൽസ്, വിചിത്രരൂപങ്ങൾ, മുഖം നിറഞ്ഞ് നില്‍ക്കുന്ന വായ എന്നിങ്ങനെ മിമിയുടെ മേക്കപ്പ് ആര്‍ട്ടുകളുടെ പട്ടിക ഒരോ ദിവസവും കൂടി കൊണ്ടിരിക്കുകയാണ്. 

മുഖത്ത് മേക്കപ്പ് ഇടുന്നത് ഒരു കലയാണ്. എന്നാല്‍ അസാധാരണമായ വിധത്തില്‍ മേക്കപ്പ് ചെയ്യുന്നതിനെ എന്ത് പറയും? അത്ഭുതം എന്നേ ഈ മേക്കപ്പുകളെ പറയാന്‍ കഴിയൂ. അത്ഭുതപ്പെടുത്തുന്ന മേക്കപ്പിലൂടെ ശരീരഭാഗങ്ങള്‍ മാറ്റിയെടുക്കുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് കാനഡയിലെ വാൻകൂവർ സ്വദേശിയായ മിമി ചോയി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ശരീരഭാഗങ്ങളിൽ പെയിന്റ് വിസ്മയം തീർത്ത് നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് മിമി. 

'ത്രീ ഡയമെന്‍ഷന്‍ എഫക്ട്' ആണ് ഇവരുടെ മേക്കപ്പിന്‍റെ പ്രത്യേകത. തൊലി കളഞ്ഞ പഴം, ബ്രെഡ്, കൊഞ്ച്, തണ്ണിമത്തൻ, ബാർളി, ന്യൂഡിൽസ്, വിചിത്രരൂപങ്ങൾ, മുഖം നിറഞ്ഞ് നില്‍ക്കുന്ന വായ എന്നിങ്ങനെ മിമിയുടെ മേക്കപ്പ് ആര്‍ട്ടുകളുടെ പട്ടിക ഒരോ ദിവസവും കൂടി കൊണ്ടിരിക്കുകയാണ്. ഇതിന്‍റെ ചിത്രങ്ങള്‍ മിമി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുമുണ്ട്. ശരീരത്തില്‍ തീര്‍ക്കുന്ന ഈ അത്ഭുതം കണ്ട് അമ്പരപ്പാണ് കാഴ്ചക്കാര്‍ക്ക്. മുഖത്തും കൈകാലുകളിലുമാണ് പ്രധാനമായും മിമി മേക്കപ്പ് ചെയ്യുന്നത്. 

View post on Instagram

28–ാം വയസ്സിൽ ബ്യൂട്ടി സ്കൂളിൽനിന്ന് പഠിച്ച ഇലൂഷ്യൻ മേക്കപ്പ് ആണ് മിമിയെ ഇങ്ങനെയൊരു വലിയ ആരാധക സമൂഹത്തെ നേടാന്‍ സഹായിച്ചത്. ഇൻസ്റ്റഗ്രാമിൽ നിലവിൽ 19 ലക്ഷം ഫോളോവേഴ്സ് ഉണ്ട് മിമിക്ക്. ഇതിനിടയിൽ സ്കൂളിലെ അധ്യാപക ജോലി ഉപേക്ഷിച്ച് മിമി മുഴുവൻ സമയവും മേക്കപ്പിലേക്ക് തിരിയുകയായിരുന്നു. 

View post on Instagram

മെറ്റ് ഗാല ഉൾപ്പെടയുള്ള ഷോകൾക്ക് വേണ്ടി വ്യത്യസ്തമായ മേക്കപ്പിനായി സെലിബ്രിറ്റികൾ മിമിയെ ആണ് സമീപിക്കുന്നത്. പരസ്യങ്ങൾക്കും മോഡലങ്ങിനും ഇലൂഷ്യൻ മേക്കപ് ആവശ്യപ്പെട്ട് ബ്രാന്‍ഡുകളുമെത്തിയതോടെ മിമി ഈ മേഖലയിലെ മിന്നും താരമായി മാറുകയായിരുന്നു. നിരവധി പേരാണ് മിമിയുടെ പോസ്റ്റുകള്‍ക്ക് ലൈക്കുകളും കമന്‍റുകളുമായി രംഗത്തെത്തുന്നത്. പലരും ഇവരുടെ കഴിവിനെ പ്രശംസകള്‍ കൊണ്ട് മൂടുകയാണ്. 

View post on Instagram
View post on Instagram
View post on Instagram
View post on Instagram

Also Read: വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ സ്‌നാക്‌സ്...