തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് മിതു മേക്കോവര്‍ വീഡിയോ ആരാധകര്‍ക്കായി പങ്കുവച്ചത്. 

ഇന്ത്യയില്‍ ടിക് ടോക് നിരോധിച്ചെങ്കിലും അതിലൂടെ പ്രശസ്തിയിലേക്ക് ഉയര്‍ന്നവര്‍ ഇപ്പോഴും സമൂഹ മാധ്യമങ്ങളില്‍ താരങ്ങള്‍ തന്നെയാണ്. തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയെപ്പോലെ ടിക്ടോക് വീഡിയോകള്‍ ചെയ്ത തൃശൂര്‍ സ്വദേശി മിതു വിജിലിന്‍റെ മറ്റൊരു വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 

നയന്‍താരയുടെ ലുക്ക് പുനരവതരിപ്പിച്ച മിതു ഇപ്പോള്‍ ആ ലുക്കിലേക്കെത്തിയ മേക്കോവര്‍ വീഡിയോ ആണ് പങ്കുവച്ചിരിക്കുന്നത്. വിജയ് നായകനായ 'വില്ല്' എന്ന സിനിമയിലെ 'ധീം തനക്ക ധില്ലാന...' എന്ന പാട്ടിനൊപ്പമുള്ള നയൻസിന്‍റെ ഭാവാഭിനയമാണ് മിതുവിനെ വൈറലാക്കിയത്. നിരവധി പേര്‍ മിതുവിന്‍റെ വീഡിയോകള്‍ കണ്ട് 'നയന്‍താരയെ പോലെയുണ്ടല്ലോ കാണാന്‍' എന്ന് പറയുമ്പോഴും എല്ലാം മേക്കപ്പ് ആണെന്നാണ് മിതു പറയുന്നത്. 

മിതുവിനോട് നിരവധി പേരാണ് നയന്‍താരയുടെ ലുക്കിനായി ചെയ്ത മേക്കപ്പ് എങ്ങനെയാണെന്ന് ചോദിച്ചത്. അങ്ങനെയാണ് മേക്കോവര്‍ വീഡിയോ ചെയ്യുന്നത് എന്നും മിതു പറയുന്നു. ആ ഗാനത്തിലെ നയന്‍സിന്‍റെ ലുക്കാണ് മിതു വീഡിയോയിലൂടെ കാണിക്കുന്നത്. തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് മിതു മേക്കോവര്‍ വീഡിയോ ആരാധകര്‍ക്കായി പങ്കുവച്ചത്. 

View post on Instagram

നയന്‍സിന്‍റെ ആ ലുക്കിലെത്താന്‍ പുരികം വരയ്ക്കുന്നത് മുതല്‍ ഹെയര്‍ സ്റ്റൈല്‍ വരെ എങ്ങനെ ചെയ്യാമെന്ന് മിതു വീഡിയോയില്‍ കാണിക്കുന്നു. 

വീഡിയോ കാണാം...

View post on Instagram

Also Read: ഇതാരാ ലോകസുന്ദരിയോ എന്ന് ആരാധകര്‍; വൈറലായി ടിക് ടോക് താരം...