ഫാഷനിൽ ബോളിവുഡിലെ യുവനടിമാര്‍ക്ക് എപ്പോഴും ഒരു വെല്ലുവിളിയാണ് മലൈക അറോറ. ശരീരസൗന്ദര്യത്തിന്‍റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുന്ന ഈ 46കാരിക്ക് പ്രായം വെറുമൊരു അക്കം മാത്രമാണ്. 

നിരവധി ആരാധകരുള്ള താരത്തിന്‍റെ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ മലൈകയുടെ ഗോവന്‍ അവധി ആഘോഷത്തില്‍ നിന്നുമുള്ള ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. 

സഹോദരി അമൃത അറോറയുടെ ഗോവയിലെ  വസതിയില്‍ നിന്നുമുള്ള ചിത്രങ്ങളാണ് മലൈക തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.  സ്വിം സ്യൂട്ട് ധരിച്ച് പൂളിന്‍റെ ഭംഗി ആസ്വദിക്കുന്ന മലൈകയെ ആണ് ചിത്രത്തില്‍ കാണുന്നത്. 

 

അനിമല്‍ പ്രിന്‍റുള്ള പച്ച സ്വിം സ്യൂട്ട്  ആണ് താരം ധരിച്ചിരിക്കുന്നത്. മറ്റൊരു ചിത്രത്തിലും ഇളം പച്ച നിറത്തിലുള്ള വസ്ത്രമാണ് മലൈക ധരിച്ചിരിക്കുന്നത്. 

 

മലൈകയോടൊപ്പം കാമുകനും നടനുമായ അര്‍ജുന്‍ കപൂറും ഉണ്ട്. കഴിഞ്ഞ ദിവസം അര്‍ജുനും അമൃത അറോറയുടെ ഗോവയിലെ വീടിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Arjun Kapoor (@arjunkapoor)

 

Also Read: സിംപിള്‍ ചെരുപ്പ് ധരിച്ച് മലൈക അറോറ; വില എത്രയെന്ന് അറിയാമോ...