മലൈകയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. ഫാഷൻ ഡിസൈനർ ആൽബെർട്ടോ ഔഡിനോ ഒരുക്കിയ ഡ്രസ്സിലാണ് മലൈക ഇത്തവണ തിളങ്ങുന്നത്.

ഫിറ്റ്നസ് മാത്രമല്ല ഫാഷന്‍റെ (fashion) കാര്യത്തിലും വിട്ടുവീഴ്ച്ച ചെയ്യാത്ത ബോളിവുഡ് നടിയാണ് മലൈക അറോറ (Malaika Arora). 48കാരിയായ മലൈക സോഷ്യല്‍ മീഡിയയിലും (Social media) സജ്ജീവമാണ്. താരത്തിന്‍റെ ചിത്രങ്ങളൊക്കെ (photos) ആരാധകര്‍ ആഘോഷമാക്കാറുമുണ്ട്. 

ഇപ്പോഴിതാ മലൈകയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. ഫാഷൻ ഡിസൈനർ ആൽബെർട്ടോ ഔഡിനോ ഒരുക്കിയ ഡ്രസ്സിലാണ് മലൈക ഇത്തവണ തിളങ്ങുന്നത്. മലൈക തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

View post on Instagram

ബ്ലാക്ക് ഷീര്‍ നെറ്റ് കൊണ്ടാണ് ഈ ഡ്രസ്സ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. നക്ഷത്രങ്ങളുടെ ആകൃതിയിലുള്ള ഡീറ്റൈൽസ് ആണ് ഡ്രസ്സിനെ മനോഹരമാക്കുന്നത്. ഒരു സ്റ്റേറ്റ്മെന്‍റ് റിങ് മാത്രമായിരുന്നു ആക്സസറി. വെയ്‌വി കേൾ ഹെയർസ്റ്റൈലാണ് താരം തെരഞ്ഞെടുത്തത്. ഗ്ലോസി മേക്കപ്പില്‍ താരം കൂടുതല്‍ സുന്ദരിയായി എന്നാണ് ആരാധകരുടെ അഭിപ്രായം. 

View post on Instagram
View post on Instagram

Also Read: ചുവപ്പില്‍ മനോഹരിയായി സാമന്ത; ചിത്രങ്ങൾ വൈറല്‍