ചിട്ടയായ ഡയറ്റിങ്ങും വർക്കൗട്ടുമാണ് മലൈകയുടെ ഫിറ്റ്നസ് രഹസ്യം. സിനിമയില്‍ സജീവമല്ലെങ്കില്‍ പോലും വാര്‍ത്തകളില്‍ എപ്പോഴും നിറഞ്ഞുനില്‍ക്കുന്ന താരമാണ് മലൈക അറോറ.
'ഛയ്യ..ഛയ്യ..' എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിലൂടെയാണ് ബോളിവുഡ് താരം മലൈക അറോറ ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയത്. നടി എന്നതിന് പുറമെ നര്‍ത്തകി, അവതാരക, മോഡല്‍ എന്നിങ്ങനെ പല വേഷങ്ങളിലും തിളങ്ങിയ മലൈക ഫിറ്റ്നസിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും ഏറെ മുന്നിലാണ്. ചിട്ടയായ ഡയറ്റിങ്ങും വർക്കൗട്ടുമാണ് മലൈകയുടെ ഫിറ്റ്നസ് രഹസ്യം. സിനിമയില്‍ സജീവമല്ലെങ്കില്‍ പോലും വാര്‍ത്തകളില്‍ എപ്പോഴും നിറഞ്ഞുനില്‍ക്കുന്ന താരമാണ് മലൈക അറോറ.
ഇപ്പോഴിതാ മലൈകയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മിന്‍റ് ഗ്രീന്‍ സാരിയില്‍ സ്റ്റൈലിഷ് ലുക്കിലാണ് മലൈക പ്രത്യക്ഷപ്പെട്ടത്. വാണി വാറ്റ്‌സിന്‍റെ ഡിസൈനർ ലേബൽ വ്വാനിയിൽ നിന്നുള്ളതാണ് ഈ ഔട്ട്ഫിറ്റ്. സാറ്റിൻ ഷിഫോൺ സാരിയില്‍ വെള്ള എംബ്രോയ്ഡറി ചെയ്ത ബോർഡറാണ് വരുന്നത്. മിറർ വർക്കുകളും ടസൽ വര്‍ക്കുകളും കൊണ്ട് അലങ്കരിച്ച ജോർജറ്റ് ബ്ലൗസാണ് ഇതിനൊപ്പം താരം പെയര്‍ ചെയ്തത്. 79,500 രൂപയാണ് ഓട്ട്ഫിറ്റിന്‍റെ വില. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഇതിന്‍റെ വീഡിയോ പ്രചരിക്കുന്നത്.
അതേസമയം, പ്രായത്തിന്‍റെ പേരിലും ധരിക്കുന്ന വസ്ത്രത്തിന്‍റെ പേരിലും വിവാഹമോചനം നേടിയപ്പോഴുമൊക്കെ കടുത്ത സൈബര്‍ ആക്രമണത്തിലൂടെ കടന്നുപോയ താരം കൂടിയാണ് മലൈക. 19 വര്‍ഷത്തെ ദാമ്പത്യബന്ധമാണ് 2017-ല്‍ മലൈകയും അര്‍ബാസ് ഖാനും അവസാനിപ്പിച്ചത്. പിന്നീട് നടന്‍ അര്‍ജുന്‍ കപൂറുമായുള്ള പ്രണയവാര്‍ത്ത പുറത്തുവന്നപ്പോഴും പ്രായവ്യത്യാസത്തിന്റെ പേരില്‍ മലൈക വിമര്‍ശനങ്ങള്‍ക്ക് ഇരയായി. നീണ്ട അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷം ഇരുവരും അടുത്തിടെ വേര്‍പിരിഞ്ഞതും വാര്‍ത്തയായി.
Also read: ഓറഞ്ചിനെക്കാള്‍ വിറ്റാമിന്‍ സി അടങ്ങിയ എട്ട് പഴങ്ങള്‍
