തന്‍റേതായ 'ഫാഷന്‍ സ്റ്റേറ്റ്‌മെന്‍റ്' സമ്മാനിക്കാന്‍ എപ്പോഴും ശ്രമിക്കുന്ന താരമാണ് മലൈക അറോറ. ഫാഷനിൽ ബോളിവുഡിലെ യുവനടിമാര്‍ക്ക് പോലും ഇപ്പോഴും വെല്ലുവിളിയാണ് ഈ 46കാരി. ശരീരസൗന്ദര്യത്തിന്‍റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുന്ന താരത്തിന്  നിരവധി ആരാധകരാണുള്ളത്. 

മലൈകയുടെ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ താരത്തിന്‍റെ ചില ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലായിരിക്കുന്നത്. പിങ്ക് നിറത്തിലുള്ള സ്വെറ്റ് ഷര്‍ട്ടും ഡെനിം പാന്‍റ്സുമാണ് മലൈകയുടെ വേഷം.

 

എന്നാല്‍ ആരാധകരുടെ ശ്രദ്ധ പോയത് താരത്തിന്‍റെ ഷൂസിലാണ്. പ്രശസ്ത ബ്രാൻഡായ ലൂയിസ് വിറ്റോണിന്‍റ് ഷൂസാണ് മലൈക ധരിച്ചിരിക്കുന്നത്. ഒരു ലക്ഷത്തിലധികം (1,02,613) രൂപയാണ് ഇതിന്‍റെ വില. 

Also Read: ഇത് പുതുവർഷത്തിലെ ഫാഷന്‍ സ്റ്റേറ്റ്‌മെന്‍റ്; ടോപ്‌ലെസ് ചിത്രവുമായി നടി ഇവാന...