സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമായ ബോളിവുഡ് താരം മലൈക അറോറ പലപ്പോഴും ട്രോളന്മാരുടെ ഇരയാകാറുമുണ്ട്. എന്നാല്‍ അതൊന്നും മലൈകയെ ബാധിക്കാറില്ല. ശരീരസൗന്ദര്യത്തിന്‍റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുന്ന താരം ഫാഷന്‍ സെന്‍സിന്‍റെ കാര്യത്തിലും ഒട്ടും പിന്നിലോട്ടല്ല. 

അതിന്‍റെ ഒരു തെളിവ് കൂടിയാണ് താരം അടുത്തിടെ പോസ്റ്റ് ചെയ്ത ചിത്രം. വെള്ളയും കറുപ്പും നിറത്തിലുളള ഹോളോഗ്രാം സ്യൂട്ടില്‍ താരം കിടു ലുക്കിലായിരുന്നു. ഒപ്പം ഷിയര്‍ ടോപ്പും ധരിച്ചിരുന്നു. തലമുടി പിന്നിലോട്ട് കേട്ടി വെച്ചിരുന്നു. സ്മോക്കി കണ്ണുകള്‍ താരത്തെ കൂടുതല്‍ ഭംഗിയുളളതാക്കി. പച്ച ഷൂസ് കൂടിയായപ്പോള്‍ സംഭവം പൊളിച്ചുവെന്ന് ആരാധകരും പറയുന്നു.

 

 

ചിത്രങ്ങള്‍ മലൈക തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇപ്പോള്‍ താരത്തെ കണ്ടാല്‍ 44 വയസ്സുണ്ടെന്ന് ആരും പറയില്ല എന്നായിരുന്നു ആരാധകരുടെ കമന്‍റ്. 
 

സ്യൂട്ട് പൊതുവേ താരത്തിന് ഇഷ്ടമുളള വസ്ത്രമാണ്. അടുത്തിടെ നീല നിറത്തിലുളള സ്യൂട്ടിലും താരം തിളങ്ങിയിരുന്നു. ട