ഇപ്പോഴിതാ മലൈകയുടെ ഡാർക്ക് ബ്ലൂ സീക്വിൻഡ് ഗൗണിലുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഹോട്ട് ലുക്കിലുള്ള മലെെകയുടെ ചിത്രങ്ങൾ ഫാഷൻ ലോകത്തിന്റെ അഭിനന്ദനങ്ങൾ നേടിയെടുത്തു.

ബോളിവുഡ് നടിയും അവതാരകയും മോഡലും ഫിറ്റ്നസ് ഫ്രീക്കുമാണ് മലൈക അറോറ (Malaika Arora). ഫാഷനിൽ ബോളിവുഡിലെ യുവനടിമാർക്ക് വരെ വെല്ലുവിളിയാണ് മലൈക. സോഷ്യൽ മീഡിയയിൽ (Social media) സജ്ജീവമായ മലൈകയ്ക്ക് ആരാധകർ ഏറെയാണ്. 

താരത്തിൻറെ ചിത്രങ്ങളൊക്കെ (photos) സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ മലൈകയുടെ ഡാർക്ക് ബ്ലൂ സീക്വിൻഡ് ഗൗണിലുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഹോട്ട് ലുക്കിലുള്ള മലെെകയുടെ ചിത്രങ്ങൾ ഫാഷൻ ലോകത്തിന്റെ അഭിനന്ദനങ്ങൾ നേടിയെടുത്തു.

ഡാർക് ബ്ലൂ സീക്വിൻഡ് ഗൗൺ ആയിരുന്നു താരത്തിന്റെ വേഷം. പ്ലൻജിങ് നെക്‌ലൈനും ഹൈ സ്ലിറ്റുമാണ് ഗൗണിനെ ഹോട്ട് ആക്കുന്നത്. മിതമായ രീതിയിലാണ് ആക്സസറീസ് ഉപയോഗിച്ചിരിക്കുന്നത്. വജ്രക്കമ്മലും മോതിരവുമാണ് ആഭരണങ്ങൾ. അടുത്തിടെ ലെമൺ ഗ്രീൻ നിറത്തിലുള്ള സാരി ധരിച്ചുള്ള ചിത്രങ്ങളും മലൈക പങ്കുവച്ചിരുന്നു. ചിത്രങ്ങൾ താരം തൻറെ ഇൻസ്റ്റഗ്രാമിലൂടെയാണ് പങ്കുവച്ചത്. 

വോഗ് ബ്യൂട്ടി അവാർ‌ഡ് വിതരണച്ചടങ്ങിൽ അതീവഗ്ലാമറസായി മലൈക എത്തിയിരുന്നു. ഹൈസ്ലി​റ്റ് വെള്ള കോർസെ​റ്റ് ഗൗൺ അണിഞ്ഞാണ് മലൈക എത്തിയത്. എന്നാൽ മലൈക അറോറയുടെ വസ്ത്രധാരണത്തിനെതിരെ പതിവുപോലെ സോഷ്യൽ മീഡിയയിൽ വിമർശനവുമായി ആരാധകരും എത്തി. 

View post on Instagram