ബോളിവുഡിലെ ഏറ്റവും 'ഫിറ്റസ്റ്റ് ആന്‍ഡ് ഹോട്ടസ്റ്റ്' നടിയായാണ് മലൈക അറോറ അറിയപ്പെടുന്നത്. വാര്‍ത്തകളില്‍ എപ്പോഴും ഇടം നേടുന്ന ബോളിവുഡ് താരം കൂടിയാണ് മലൈക. യുവതാരം അര്‍ജുന്‍ കപൂറുമായുള്ള താരത്തിന്‍റെ പ്രണയം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. 

ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധിക്കുന്ന താരം കൂടിയാണ് 44കാരിയായ മലൈക. ജിം വര്‍ക്കൗട്ടുകളുടെ വിശേഷങ്ങള്‍  മലൈക എപ്പോഴും തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പ്രായത്തെ തോല്‍പിക്കുന്ന സൗന്ദര്യത്തിന്‍റെയും ആരോഗ്യത്തിന്‍റെയും രഹസ്യം സൂചിപ്പിക്കുന്ന താരത്തിന്‍റെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 

മലൈക തന്നെയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. സൂര്യന് താഴെ നില്‍ക്കുന്ന മലൈകയെ ആണ് വീഡിയോയില്‍ കാണുന്നത്. എല്ലാ ദിവസവും രാവിലെ വെയില്‍ കൊള്ളാറുണ്ടെന്നും മലൈക വ്യക്തമാക്കി. 

ശരീരത്തിന് ആവശ്യമായ വൈറ്റമിൻ ഡിയുടെ ലഭ്യത ഉറപ്പാക്കാനാണ് ഇങ്ങനെ ചെയ്യുന്നത് എന്നും താരം വ്യക്തമാക്കി. വൈറ്റമിൻ ഡി ശരീരത്തിന് ആവശ്യമാണെന്നും മലൈക കൂട്ടിച്ചേര്‍ത്തു. 

 
 
 
 
 
 
 
 
 
 
 
 
 

#vitamindtherapy#stayhomestaysafe

A post shared by Malaika Arora (@malaikaaroraofficial) on May 27, 2020 at 9:38pm PDT

 

എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ് കാത്സ്യം. ഈ കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നതാണ് വൈറ്റമിന്‍ ഡി. മറ്റു വൈറ്റമിനുകള്‍ പോലെ ഭക്ഷണം മാത്രമല്ല വൈറ്റമിന്‍ ഡി യുടെ സ്രോതസ്സ്. സൂര്യപ്രകാശത്തില്‍ നിന്നും അവ കിട്ടും.

 

 

ശരീരത്തിൽ വൈറ്റമിൻ ഡി കുറഞ്ഞാൽ എങ്ങനെ തിരിച്ചറിയാന്‍ കഴിയും? 

പെട്ടെന്ന് ക്ഷീണം അനുഭവപ്പെടുക, ശരീരം തളര്‍ന്ന പോലെ തോന്നുക , ഒരു ജോലിയും ചെയ്യാന്‍ തോന്നാത്ത അവസ്ഥ എന്നിവയെല്ലാം ഇതിന്‍റെ ലക്ഷണങ്ങളാകാം എന്നാണ് വിദഗ്ധര്‍ പറയുന്നത്.  തലമുടി കൊഴിയുന്നതാണ് മറ്റൊരു ലക്ഷണം.  വൈറ്റമിന്‍ ഡിയുടെ കുറവ് കൊണ്ട് ചര്‍മ്മ പ്രശ്നങ്ങളുമുണ്ടാകാം. 

Also Read: സാരിയോടൊപ്പം ക്രോപ്പ് ടോപ്പ്; ഹോട്ട് ലുക്കില്‍ മലൈക അറോറ...