മോഡലായാണ് ഇന്ത്യയാകെ ആരാധകരുള്ള മലൈക അറോറ തന്റെ കരിയർ തുടങ്ങുന്നത്. ശരീരസൗന്ദര്യത്തിന്‍റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുന്ന ബോളിവുഡ് താരം കൂടിയാണ്  മലൈക അറോറ. ബോളിവുഡിലെ യുവസുന്ദരികൾക്ക് 46കാരിയായ മലൈക എപ്പോഴുമൊരു വെല്ലുവിളിയാണ്. ആരാധകരെയും ഫാഷനിസ്റ്റകളെയും അത്രയും അദ്ഭുതപ്പെടുത്തുന്നത് ശീലമാക്കിയ മലൈക വ്യായാമത്തിന്‍റെ കാര്യത്തിലും ഭക്ഷണത്തിന്‍റെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കാറുണ്ട്. 

മലൈക തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്തിന്‍റെയും ഫാഷന്‍ ലോകത്തിന്‍റെയും ശ്രദ്ധ പിടിച്ചുപറ്റിയത്. എത്തിനിക് വസ്ത്രത്തിലാണ് താരം തിളങ്ങിയത്. 

ജയ്പൂരി പ്രിന്‍റുകളുളള ചുവപ്പ് സാരിയു കറുപ്പ് ക്രോപ്പ് ടോപ്പുമാണ് മലൈക ധരിച്ചത്. ഒപ്പം ഹെവി മെറ്റാലിക്ക് ചോക്കറും കൂടിയായപ്പോള്‍ ലുക്ക് കംപ്ലീറ്റായി. മലൈക തന്നെയാണ് ചിത്രം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.