സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമായ മലൈക അറോറ പലപ്പോഴും ട്രോളന്മാരുടെ ഇരയാകാറുമുണ്ട്. എന്നാല്‍ അതൊന്നും മലൈകയെ ബാധിക്കാറില്ല. ശരീരസൗന്ദര്യത്തിന്‍റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുന്ന താരം ഫാഷനിൽ ബോളിവുഡിലെ യുവസുന്ദരികൾക്ക് എപ്പോഴും വെല്ലുവിളിയാണ്. 

അടുത്തിടെ മുംബൈയിലെ പ്രശസ്ത ഭക്ഷണശാലയായ ഫാര്‍മേഴ്സ് കഫേയിലേക്ക് മലൈകയും സഹോദരി അമൃത അറോറയും എത്തിയിരുന്നു. ഒരു ക്രോപ്ഡ് വൈറ്റ് സ്വീറ്റ്ഷർട്ടും ലൂസ് ഡെനീം ജീൻസും ധരിച്ച് കാഷ്വൽ ലുക്കിലായിരുന്നു താരം. സിംപിള്‍ ലുക്കില്‍ താരം ഫാഷന്‍ ലോകത്തിന്‍റെ കയ്യടി നേടി എന്നുപറയാം. 

 

പ്രമുഖ ബ്രാൻഡായ ഫിലോസഫി ഡി ലോറെൻസോ സെറാഫിനിയുടെ കലക്‌ഷനിൽ നിന്നുള്ളതായിരുന്നു ഈ വൈറ്റ് കോട്ടൻ സ്വീറ്റ്ഷർട്ട്. ഇതിന്റെ വില ഏകദേശം 12,600  രൂപയാണ്.