ട്വിറ്റര്‍ ട്രെന്‍ഡിങ്ങില്‍ താരമായിരിക്കുകയാണ് മാളവിക മോഹന്‍. മാളവിക ട്വിറ്ററില്‍ പങ്കുവെച്ച ഒരു ഫോട്ടോഷൂട്ടാണ് ഇതിന് കാരണം. പിങ്ക് കളറില്‍ ഡോട്ടുകള്‍ നിറഞ്ഞ ഡ്രസ്സാണ് താരം ചിത്രങ്ങളില്‍ ധരിച്ചിരുന്നത്. 

 

താരം ഇതില്‍ വളരെയധികം സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകരുടെ അഭിപ്രായം. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ മാളവിക തെന്നിന്ത്യയിലും ബോളിവുഡിലും അഭിനയിച്ചു.