അമേരിക്കയിലെ പ്രശസ്തമായ ഓഫ്ബീറ്റ് ഡെസ്റ്റിനേഷനുകളില്‍ ഒന്നായ ബിഗ്‌ ബെയര്‍ പര്‍വത നിരകളില്‍ അവധിക്കാലം ആഘോഷിക്കുന്ന മംമ്തയുടെ ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് ശ്രദ്ധ നേടുന്നത്.  

നിരവധി ആരാധകരുള്ള മലയാളത്തിന്‍റെ പ്രിയ നടിയാണ് മംമ്ത മോഹന്‍ദാസ് (Mamta Mohandas). മംമ്തയുടെ ഏറ്റവും പുത്തന്‍ (photoshoot ) ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

അമേരിക്കയിലെ പ്രശസ്തമായ ഓഫ്ബീറ്റ് ഡെസ്റ്റിനേഷനുകളില്‍ ഒന്നായ ബിഗ്‌ ബെയര്‍ പര്‍വത നിരകളില്‍ അവധിക്കാലം ആഘോഷിക്കുന്ന മംമ്തയുടെ ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് ശ്രദ്ധ നേടുന്നത്. സ്വിം സ്യൂട്ടിൽ സ്മ്മ്വിങ് പൂളിൽ ഇരിക്കുന്ന ചിത്രങ്ങള്‍ മംമ്ത തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. വീണ്ടും തിരക്കുകളിലേക്ക് മടങ്ങിപ്പോകും മുമ്പ് ചെറിയൊരു ഇടവേളയാണ് ഇതെന്ന് മംമ്ത ചിത്രത്തിന് താഴെ കുറിച്ചിട്ടുണ്ട്. 

View post on Instagram


അതേസമയം ഒരു പിടി നല്ല ചിത്രങ്ങളാണ് 2022ൽ താരത്തെ കാത്തിരിക്കുന്നത്. ജനഗണമന, മഹേഷും മാരുതിയും, രാമ സേതു, ജൂതൻ, അൺലോക്ക് തുടങ്ങിയവയാണ് ഈ വർഷത്തെ താരത്തിന്‍റെ മലയാളം പ്രോജക്ടുകൾ.

Also Read: അമ്മയ്ക്കൊപ്പം വർക്കൗട്ട് ചെയ്യുന്ന അഹാന കൃഷ്ണ