Asianet News MalayalamAsianet News Malayalam

Viral Video : ഉച്ചത്തിലുള്ള ഏമ്പക്കം; ഗിന്നസ് വേൾഡ് റെക്കോർഡുമായി യുവാവ്

12 വർഷങ്ങള്‍ക്ക് മുമ്പ് ബ്രിട്ടിഷുകാരൻ‌ പോള്‍ ഹുൻ കുറിച്ച റെക്കോർഡാണ് നെവില്ലി ഇപ്പോള്‍ തകർത്തത്. നെവില്ലിയുടെ ഏമ്പക്കത്തിന്റെ ശബ്ദം 112.4 ഡെസിബെൽസ് രേഖപ്പെടുത്തി. പോൾ ഹുന്നിന്‍റേത് 109.9 ഡെസിബെൽസ് ആയിരുന്നു. 

Man breaks loudest burp record in over a decade
Author
Thiruvananthapuram, First Published Dec 7, 2021, 9:16 AM IST

ഏറ്റവും ഉച്ചത്തിൽ ഏമ്പക്കം (Loudest Burp) വിട്ട പുരുഷൻ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് (Guinness Book of World Records) നേടി ഓസ്ട്രേലിയൻ സ്വദേശി നെവില്ലി ഷാർപ്പ് (Neville Sharp). ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സ്  ആണ് വീഡിയോ (Video) സമൂഹമാധ്യമങ്ങളിൽ (Social Media) പങ്കുവച്ചത്. 

12 വർഷങ്ങള്‍ക്ക് മുമ്പ് ബ്രിട്ടിഷുകാരൻ‌ പോള്‍ ഹുൻ കുറിച്ച റെക്കോർഡാണ് നെവില്ലി ഇപ്പോള്‍ തകർത്തത്.  നെവില്ലിയുടെ ഏമ്പക്കത്തിന്റെ ശബ്ദം 112.4 ഡെസിബെൽസ് രേഖപ്പെടുത്തി. പോൾ ഹുന്നിന്‍റേത് 109.9 ഡെസിബെൽസ് ആയിരുന്നു. 

ലോക റെക്കോർഡ് സ്വന്തമാക്കണം എന്ന ആഗ്രഹമാണ് ഇത്തരമൊരു ശ്രമം നടത്താനുള്ള ആദ്യ കാരണമെന്നും 10 വർഷമായി ഒരു ഇംഗ്ലിഷുകാരന്റെ പേരിലാണ് ഈ റെക്കോർഡ് എന്നതാണ് രണ്ടാമത്തെ കാരണമെന്നും നെവല്ലി പറയുന്നു. ആറാം വയസ്സിൽ സഹോദരിയിൽ നിന്നുമാണ് ആവശ്യാനുസരണം ഏമ്പക്കം വിടാൻ  പഠിച്ചത്. 10 വർഷമായി ഭാര്യ നല്‍കിയ പരിശീലനവും പ്രോത്സാഹനവും കരുത്തായെന്നും നെവല്ലി പറയുന്നു. 

അതേസമയം സ്ത്രീകളിലെ ഏറ്റവും ഉച്ചത്തിലുള്ള ഏമ്പക്കിന്റെ റെക്കോർഡ് ഇറ്റാലിയൻ സ്വദേശി എലിസ കാഗ്‌നേനിയുടെ പേരിലാണ്. 107 ഡെസിബെൽസ് ആണ് അവരുടേത്. 

Also Read: ആദ്യമൊക്കെ ഏമ്പക്കത്തിന്റെ എണ്ണം കുറവായിരുന്നു, ഇപ്പോൾ അങ്ങനെയല്ല, ഈ രോ​ഗം ബാധിച്ചിട്ട് എട്ട് മാസമായി

Follow Us:
Download App:
  • android
  • ios