തിരക്കുള്ള ബസ് സ്റ്റാൻഡാണിത്. ഇവിടെ കൂടിനില്‍ക്കുന്ന ഏവരെയും അമ്പരപ്പിച്ചുകൊണ്ട് യാതൊരു കൂസലുമില്ലാതെ മോട്ടോര്‍ ബൈക്കില്‍ തലയില്‍ ചുമന്ന് നില്‍ക്കുകയാണിദ്ദേഹം.

സോഷ്യല്‍ മീഡിയയില്‍ ദിവസവും വ്യത്യസ്തമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ പലതും താല്‍ക്കാലികമായ ആസ്വാദനത്തിന് വേണ്ടി തയ്യാറാക്കുന്നത് മാത്രമാവാം. എന്നാല്‍ ചില വീഡിയോകളാകട്ടെ അപ്രതീക്ഷിതമായി കണ്‍മുന്നില്‍ നടക്കുന്ന സംഭവങ്ങള്‍ ആരെങ്കിലും മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും അത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്യുകയാണ്. 

ഇങ്ങനെയുള്ള പല വീഡിയോകളും നമ്മളില്‍ ഏറെ കൗതുകവും ആകാംക്ഷയും നിറയ്ക്കാറുണ്ട്. ഒരുപക്ഷെ ജീവിതത്തിലൊരിക്കലും നമ്മള്‍ നേരില്‍ കണ്ടിട്ടില്ലാത്ത വിധമുള്ള കാഴ്ചകളും ഇക്കൂട്ടത്തില്‍ നിറയെ കാണാം. സമാനമായ രീതിയില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമാകുന്നൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്.

ഒരിടം വിട്ട് മറ്റൊരിടത്തേക്ക് പോകുമ്പോള്‍ നമ്മള്‍ നമുക്ക് അത്യാവശ്യമുള്ള കാര്യങ്ങളെല്ലാം അത് വീട്ടുപകരണങ്ങളോ വാഹനങ്ങളോ അടക്കം കയറ്റിവിടാറുണ്ടല്ലോ. അത്തരത്തില്‍ ഒരു മോട്ടോര്‍ ബൈക്ക് ബസിന് മുകളില്‍ കെട്ടിവച്ച് കയറ്റിവിടാനുള്ള ഒരുക്കമാണ് വീഡിയോയില്‍ കാണുന്നത്.

ഇതിനായി മോട്ടോര്‍ ബൈക്ക് തലയില്‍ വച്ചുകൊണ്ട് ഒരാള്‍ അത് ബസിന് മുകളിലേക്ക് എത്തിക്കുന്നതാണ് രംഗം. തിരക്കുള്ള ബസ് സ്റ്റാൻഡാണിത്. ഇവിടെ കൂടിനില്‍ക്കുന്ന ഏവരെയും അമ്പരപ്പിച്ചുകൊണ്ട് യാതൊരു കൂസലുമില്ലാതെ മോട്ടോര്‍ ബൈക്ക് തലയില്‍ ചുമന്ന് നില്‍ക്കുകയാണിദ്ദേഹം. അങ്ങനെ തന്നെ പതിയെ നടന്ന് അദ്ദേഹം ബസിനരികിലെത്തുന്നു.

ശേഷം ബസിന് മുകളിലേക്ക് കയറാനായി ചാരി വച്ചിരിക്കുന്ന കോണിയിലേക്ക് കയറുകയാണ്. ഈ സമയത്ത് രണ്ട് കൈകളും വിട്ടുകൊണ്ട് ശരീരം ബാലൻസ് ചെയ്ത് തലയില്‍ മാത്രമായി ബൈക്ക് വച്ചിരിക്കുന്നു. ഇതേ ബാലൻസ് തെറ്റാതെ കോണിപ്പടികള്‍ ഓരോന്നായി കയറുന്നു. ശരിക്കും ഒരഭ്യാസപ്രകടനം തന്നെയെന്ന് പറയാം. മുകളില്‍ ആദ്യം കയറിനിന്നിരുന്ന ആള്‍ ബൈക്ക് എടുത്ത് ബസിന് മുകളില്‍ വയ്ക്കുന്നുണ്ട്. 

ഈ കാഴ്ച കണ്ടുനിന്നവരെല്ലാം ഒരുപോലെ അമ്പരന്നുപോകുന്നത് വീഡിയോയുടെ അവസാനം കാണാം. പലരും മൊബൈല്‍ ക്യമാറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്യുന്നുണ്ട്. ഇക്കൂട്ടത്തിലാരോ പകര്‍ത്തിയ ദൃശ്യമാണിപ്പോള്‍ വൈറലായിരിക്കുന്നത്. ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുയും ചെയ്തിരിക്കുന്നു. ഇവരൊക്കെയാണ് സൂപ്പര്‍ ഹീറോകളെന്നും, അവിശ്വസനീയമെന്നുമെല്ലാം വീഡിയോ കണ്ട അത്ഭുതത്തില്‍ ആളുകള്‍ കമന്‍റ് ചെയ്തിരിക്കുന്നു. 

വീഡിയോ കണ്ടുനോക്കൂ...

Scroll to load tweet…

Also Read:-വിചിത്രമായ ചലഞ്ചുമായി യുവാക്കള്‍; ആരും അനുകരിക്കല്ലേ...