കൂറ്റന്‍ പനയുടെ മുകളില്‍ ഇരുന്ന് മുകള്‍ ഭാഗം മുറിക്കുന്ന ഒരു യുവാവിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.  ഇത്ര ധൈര്യമോ എന്ന് ചോദിച്ചുപോകുന്നൊരു വീഡിയോ ആണിത്. 

മരത്തിന്‍റെ ചുവട്ടില്‍ നിന്ന് മരം മുറിക്കുന്നതിന് പകരം മരത്തിന്‍റെ ഏറ്റവും മുകളില്‍ ഇരുന്നുകൊണ്ട്  മുറിക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഉയരക്കൂടുതല്‍ കാരണം ഈ കവുങ്ങ് അങ്ങോട്ടുമിങ്ങോട്ടും ആടുന്നുമുണ്ട്. 

കവുങ്ങിന്റെ മുകള്‍ ഭാഗത്ത് ഒരു കൈ കൊണ്ട് പിടിച്ചിരുന്ന് മറു കൈകൊണ്ട് കട്ടറുപയോഗിച്ച് മുകള്‍ ഭാഗം മുറിച്ച് മാറ്റുകയാണ് അയാള്‍. മുറിഞ്ഞ് വീഴുന്നതിന്റെ ശക്തിയില്‍ കവുങ്ങിന്റെ ബാക്കിഭാഗം ശക്തമായി ആടുന്നതും വീഡിയോയില്‍ വ്യക്തമാണ്. 

 

മുന്‍ അമേരിക്കന്‍ ബാസ്‌കറ്റ്‌ബോള്‍ താരം റെക്‌സ് ചാപ്മാന്‍ ആണ് 34 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. വീഡിയോ ഇതിനോടകം 67 ലക്ഷത്തോളം പേരാണ് കണ്ടത്. മരം മുറിച്ചയാള്‍ക്കുള്ള കയ്യടികളാണ് കമന്റുകളിലധികവും കാണുന്നത്.

Also Read: പ്രായം വെറും ആറ് മാസം; വാട്ടർ സ്കീയിങ്ങിൽ റെക്കോർഡിട്ട് കുരുന്ന്; വീഡിയോ വൈറല്‍